ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ആശുപത്രികളിലേക്കുള്ള ആവശ്യ മരുന്നുകൾക്ക് കടുത്ത ക്ഷാമം; പരിഹാര നടപടികളുമായി കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍

ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ആശുപത്രികളിലേക്കുള്ള ആവശ്യ മരുന്നുകൾക്ക് കടുത്ത ക്ഷാമം; പരിഹാര നടപടികളുമായി കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍

സ്വന്തം ലേഖകൻ

കോഴിക്കോട്: സര്‍ക്കാര്‍ ആശുപത്രികളിലേക്കുള്ള മരുന്ന് ക്ഷാമം പരിഹരിക്കാന്‍ കൂടുതല്‍ നടപടികളുമായി കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍. ആശുപത്രികളിലേക്കുള്ള ആവശ്യ മരുന്നുകളുടെ 90% വിതരണം പൂര്‍ത്തിയായിട്ടും കടുത്ത ക്ഷാമം നേരിടുന്നതിനെ തുടര്‍ന്നാണ് പരിഹാര നടപടികള്‍ സ്വീകരിക്കുന്നത്.

ആശുപത്രികള്‍ നല്‍കിയ വാര്‍ഷിക ഇന്‍ഡന്റിന്റെ 25% മരുന്ന് അധികം നല്‍കാന്‍ സംഭരണ കേന്ദ്രം മാനേജര്‍മാര്‍ക്ക് അനുമതി നല്‍കി. മരുന്ന് അധികമുള്ള കേന്ദ്രങ്ങളില്‍ നിന്നും സ്‌റ്റോക്ക് നിലവിലില്ലാത്ത ആശുപത്രികളിലേക്ക് എത്തിച്ചു നല്‍കാനും അടുത്ത സാമ്പത്തിക വര്‍ഷത്തെ വിതരണം ഏപ്രില്‍ ഒന്ന് മുതല്‍ തന്നെ ആരംഭിക്കാനുമുള്ള ടെന്‍ഡര്‍ നടപടികള്‍ ഈ ആഴ്ച്ച പൂര്‍ത്തിയാക്കാനും കോര്‍പറേഷന്‍ തീരുമാനിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആന്റിബയോട്ടിക്കുകള്‍ക്ക് ഉള്‍പ്പെടെ കടുത്ത ക്ഷാമമാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ നേരിടുന്നത്. കോവിഡ് കാലത്തെ മരുന്ന് ചെലവ് കണക്കാക്കി വാര്‍ഷിക ഇന്‍ഡന്റ് തയാറാക്കിയതില്‍ പിഴവ് സംഭവിച്ചു എന്നതാണ് കെഎംഎസ്‌സിഎല്‍ അധികൃതര്‍ ചൂണ്ടി കാട്ടുന്നത്. രോഗികളുടെ എണ്ണം പ്രതീക്ഷിച്ചതിലും വര്‍ധിച്ചതോടെ മരുന്ന് ചെലവും കൂടാന്‍ ഇടയായി.

നിശ്ചയിച്ചിരിക്കുന്ന വാര്‍ഷിക ഇന്‍ഡന്റിന്റെ 25% വരെ അധികം നല്‍കുന്നതോടെ ഈ പ്രശ്‌നം പരിഹരിക്കാമെന്ന് മന്ത്രി വീണാ ജോര്‍ജ്ജ് വിളിച്ചു കൂട്ടിയ യോഗത്തില്‍ തീരുമാനമായി. കോഴിക്കോട് വെയര്‍ ഹൗസില്‍ നിന്നും ഇപ്രകാരം മരുന്ന് നല്‍കി തുടങ്ങിയിട്ടുണ്ട്.