സന്ധിയില്ലാത്ത സമരപ്രഖ്യാപവനവുമായി ലത്തീൻ സഭ;‘വിനാശകരമായ വികസനം’; വിഴിഞ്ഞം തുറമുഖ വിരുദ്ധസമരവുമായി ബന്ധപ്പെട്ട് ലത്തീൻ പള്ളികളിൽ സർക്കുലർ വായിച്ചു

സന്ധിയില്ലാത്ത സമരപ്രഖ്യാപവനവുമായി ലത്തീൻ സഭ;‘വിനാശകരമായ വികസനം’; വിഴിഞ്ഞം തുറമുഖ വിരുദ്ധസമരവുമായി ബന്ധപ്പെട്ട് ലത്തീൻ പള്ളികളിൽ സർക്കുലർ വായിച്ചു

വിഴിഞ്ഞം തുറമുഖ വിരുദ്ധസമരവുമായി ബന്ധപ്പെട്ട് ലത്തീൻ പള്ളികളിൽ സർക്കുലർ വായിച്ചു. റോഡുപരോധവും പ്രതിഷേധ പരിപാടികളും വിജയിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത്ുകൊണ്ടാണ് പള്ളികളിൽ ഇന്ന് പ്രത്യേക സർക്കുലർ വായിച്ചത്. അതിരൂപതയുടെ ഏഴ് ആവശ്യങ്ങളിൽ ഒന്ന് പോലും സർക്കാർ അനുഭാവപൂർവം പരിഗണിച്ചില്ലെന്നും ഒന്നും ചെയ്യാതെ എല്ലാം ചെയ്‌തെന്നു പറയുന്നുവെന്നും സർക്കുലറിലൂടെ സഭ തങ്ങളുടെ നയം വ്യക്തമാക്കുന്നു.
സർക്കുലറിൽ പറയുന്ന പ്രധാന കാര്യങ്ങൾ ഇവയാണ്
‘തീര ജനതയുടെ നിലവിളി അധികാരികൾ കേൾക്കുന്നില്ല. മനുഷ്യോചിതമല്ലാത്ത ജീവിത സാഹചര്യത്തിലുളളവരെ മാറ്റി പാർപ്പിക്കുന്നില്ല. ഇത് മനുഷ്യനിന്ദ, ദൈവനിന്ദ, പൈശാചികത. തീരം നഷ്ടപെടുന്നത് പറയുമ്പോൾ ആഗോള താപനമെന്ന് പറയും. തീര ശോഷണമില്ലാത്തിടത്ത് ആഗോള താപനമില്ല’
അതിരൂപതയ്ക്ക് കീഴിലെ എല്ലാ പള്ളികളിലും കുർബാന മധ്യേ സർക്കുലർ വായിച്ചു. തിങ്കളാഴ്ചയാണ് തിരുവനന്തപുരത്ത് 8 കേന്ദ്രങ്ങളിൽ റോഡുപരോധ സമരം പ്രഖ്യാപിച്ചിട്ടുള്ളത്. തുറമുഖനിർമാണം വേഗം പുനരാരംഭിക്കണമെന്നിരിക്കെ സർക്കാരിന്റെ സവായചർച്ചകളും ഉടനുണ്ടാകും. മുഖ്യമന്ത്രിയുമായുള്ള കൂടിയാലോചനയ്ക്ക് ശേഷമാകും മന്ത്രിസഭാ ഉപസമിതി സമരക്കാരെ കാണുക.

Tags :