കോൺഗ്രസ് – കേരള കോൺഗ്രസ് തർക്കം: പത്തനംതിട്ടയിൽ പൊട്ടിത്തെറി; വിവാദ കാലത്ത് കെ.പി.സി.സി പ്രസിഡന്റിന് കത്തയച്ച് കോൺഗ്രസ് നേതാവ്

കോൺഗ്രസ് – കേരള കോൺഗ്രസ് തർക്കം: പത്തനംതിട്ടയിൽ പൊട്ടിത്തെറി; വിവാദ കാലത്ത് കെ.പി.സി.സി പ്രസിഡന്റിന് കത്തയച്ച് കോൺഗ്രസ് നേതാവ്

Spread the love

തേർഡ് ഐ പൊളിറ്റിക്‌സ്

തിരുവല്ല: കേരള കോൺഗ്രസ് ജോസഫ് വിഭാഗം തിരുവല്ല സീറ്റിൽ അവകാശ വാദം ഉന്നയിക്കുന്നത് അടക്കമുള്ള വിവിധ വിഷയങ്ങൾ ഉന്നയിച്ച് തിരുവല്ലയിൽ യു.ഡി.എഫിൽ പൊട്ടിത്തെറി. വിഷയങ്ങൾ ഉന്നയിച്ച് യു.ഡി.എഫ് നേതാക്കൾക്കും കോൺഗ്രസ് നേതാക്കൾക്കും എതിരെ കോൺഗ്രസിന്റെ സജീവ പ്രവർത്തൻ കത്തയച്ചതോടെയാണ് സംഭവം വിവാദമായി മാറിയത്.

കോൺഗ്രസ് നേതാവ് അയച്ച കത്ത് തേർഡ് ഐ ന്യൂസ് ലൈവിനു ലഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബഹുമാനപ്പെട്ട
കെ. പി. സി. സി. പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ അവർകൾ മുൻപാകെ പത്തനംതിട്ട ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ കീഴിൽ കവിയൂർ മണ്ഡലത്തിലും ബ്ലോക്കിലും ജില്ലയിലും കഴിഞ്ഞ മുപ്പതു വർഷം നേതാവായും സാധാരണപ്രവർത്തകനായും കോൺഗ്രസ് പാർട്ടിയോടൊപ്പം നിന്ന ടി. കെ. സജീവ് ബോധിപ്പിക്കുന്ന അപേക്ഷ.

വിഷയം:23/09/2020 ൽ കെ. പി. സി. സി യുടെ മെയിൽ ഐഡിയിൽ ഞാൻ അങ്ങയുടെ പേരിൽ അയച്ച പരാതി സംബന്ധിച്ച്.

സാർ,
സംഘടനക്കുള്ളിൽ ഞാനുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ 23/09/2020 ൽ ഞാൻ അയച്ച മെയിലിൽ അങ്ങയുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ശ്രമിച്ചിരുന്നു. അതിന്റെ പകർപ്പുകൾ ജില്ല യുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി മാർക്കു കൂടി നൽകിയിരുന്നു. കൂടാതെ ജില്ലയിൽ ഉള്ള കെ. പി. സി. സി സെക്രട്ടറി മാരായ അഡ്വ. ശിവദാസൻ നായർക്കും അഡ്വ. പഴകുളം മധു അവർകൾക്കും നൽകിയിരുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് രണ്ടു പ്രാവശ്യം ശ്രീ പഴകുളം മധു അവർകൾ നേരിട്ടും ഫോൺ മുഖാന്തരവും എന്നോട് വിവരങ്ങൾ ആരാഞ്ഞിരുന്നു. ഞാൻ അങ്ങേക്ക് നൽകിയ വിവരം ഇന്ന് വരെ മാധ്യമങ്ങൾക്കു നൽകിയിട്ടില്ല എന്നത് നേതൃത്വം എന്റെ പരാതികൾ പരിഗണന നൽകുന്ന സാഹചര്യം മനസ്സിലാക്കിയാണ്.

എന്നാൽ ജില്ലയിലെ ഏറ്റവും തലമുതിർന്ന നേതാവ് എന്ന സ്ഥാനം അലങ്കാരം ആയി കൊണ്ട് നടക്കുന്ന മുതിർന്ന നേതാവ് , ഞാൻ അടക്കമുള്ള പ്രവർത്തകർ കോൺഗ്രസ് സംഘടനയിൽ പ്രവർത്തിക്കുന്നതിൽ താല്പര്യമില്ലാത്ത വിധം പെരുമാറുന്നത്.

വര്ഷങ്ങളായി എന്നെ നേരിട്ടറിയുന്ന പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല അവർകളുമായി ഈ മുതിർന്ന നേതാവ് ഞാനും പഴകുളം മധുവുമായി പരാതി സംബന്ധമായ വിഷയം സംസാരിച്ചതിനുശേഷം അവർ തമ്മിൽ സംസാരിച്ചു എന്നു മനസിലാക്കുന്നു.

കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പു മുതൽ സംഘടനാ വുരുദ്ധ നടപടികൾ തുടർന്നുവരുന്ന ഈ തലമുതിർന്ന നേതാവ് ( ജോസഫ്. എം. പുതുശ്ശേരിയുടെ തിരുവല്ല അസ്സംബ്ലി സീറ്റ് നിർണയം സംബന്ധിച്ചു് ) .
ജില്ലയിലെ സീനിയർ ആയ പലഉത്തരവാദപെട്ടവരെയും വരുതിയിൽനിർത്തിയിരിക്കുന്നതായിമനസിലാക്കുന്നു.

സ്വന്തം ബ്ലോക്കിൽ ഉൾപ്പെട്ട മണ്ഡലങ്ങളിൽ മണ്ഡലം കമ്മിറ്റിയുടെ പ്രവർത്തനം ഇല്ലാതാക്കുകയും തന്റെ ചൊൽപ്പടിക്കു നിൽക്കാത്ത മല്ലപ്പള്ളി ബ്ലോക്ക് പ്രസിഡന്റിനെ മാറ്റാൻ കെ. പി. സി. സി. യിൽ സമ്മർദ്ദം ചെലുത്തുന്നതായുംഅറിയുന്നു. മല്ലപ്പള്ളിയിൽ കോൺഗ്രസ് ബ്ലോക്ക് ഓഫീസിന്റെ കെട്ടിടം കടം വീട്ടിയെടുത്തു നിർമാണം നടത്തിയ ബ്ലോക്ക് പ്രസിഡണ്ട് അഡ്വക്കേറ്റ് പ്രസാദ് ജോർജ് മികച്ച സംഘടന പ്രവർത്തനം നടത്തുന്ന പ്രതിച്ഛയാ ഉള്ള ആളും പാരമ്പര്യമായി രാഷ്ട്രീയ വേരോട്ടമുള്ള മല്ലപ്പള്ളിയിലെ ഒരു കുടുംബത്തിൽ പെട്ട ആളുമാണ്.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സമയത്തു മല്ലപ്പള്ളി ബ്ലോക്കിൽ പെട്ട ആനിക്കാട് പഞ്ചായത്തിലെ കോൺഗ്രസ് ഭരിക്കുന്ന ഒരു സഹകരണ സംഘത്തിൽ 22/10/2020 ൽ അവിശ്വാസം ചർച്ചക്ക് വരും വിധം സ്വന്തം ഗ്രൂപ്പിൽ ഉള്ളവരെ കൊണ്ട് ഈ മുതിർന്ന നേതാവ് അവിശ്വാസത്തിനു നോട്ടീസ് കൊടുപ്പിച്ചിരിക്കുന്നു. 91 ലെ പൊതു തെരഞ്ഞെടുപ്പ് അടുത്തപ്പോൾ നിലവിൽ ബാങ്ക് പ്രസിഡന്റ് ആയ അദ്ദേഹം അന്നു മണ്ഡലം പ്രസിഡണ്ട് സ്ഥാനം രാജിവെച്ചു എന്നാണ് മുതിർന്ന നേതാവിന്റെ ഇപ്പോളത്തെ ആരോപണം. ‘അതുകൊണ്ടു ഇയാൾ ആ സ്ഥാനത്തു വേണ്ട’.

കോൺഗ്രസ് പാർട്ടിയുടെ മുതിർന്ന നേതാവും നിലവിൽ കെ. പി. സി. സി നിർവാഹക സമതി അംഗവുമായ അഡ്വ. ജയവർമ്മ നേതൃത്വം കൊടുത്ത മല്ലപ്പള്ളി ഹൗസിങ് സൊസൈറ്റിയിൽ ഇദ്ദേഹം ബദൽ പാനൽ നിർത്തി കോൺഗ്രെസ്സുകാർ തമ്മിൽ തമ്മിൽ മത്സരം നടത്തി. ഈ ജയവർമ്മ വര്ഷങ്ങളോളം നേതൃത്വം കൊടുത്ത ഇരവിപേരൂർ ഈസ്റ്റ് ബാങ്കിൽ നിന്നും കൈക്കലയില്ലാതെ പറഞ്ഞുവിട്ടു. ജനാധിപത്യമൂല്യങ്ങളെ മുഴുവൻ ചവിട്ടിമെതിച്ച പ്രസ്തുത ബാങ്കിൽ അഴിമതിയുടെ കൊട്ടാരം തന്നെ ആയിരുന്നു. ഹൈ കോടതിയിലും സുപ്രിം കോടതിയിലും കേസ് ജയിക്കുന്നതുവരെ സ്റ്റാറ്റസ് കോ പറഞ്ഞു പറ്റിച്ചിട്ട് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ആയപ്പോൾ ജയവർമ പുറത്തും ഇഷ്ടക്കാരൻ അകത്തും. ഇതിന്മേൽ അന്വേഷണം നടത്തിയാൽ ഈ മുതിർന്ന നേതാവും ജയിലിൽ ആയിപ്പോകും. ചിലരുടെ കാശു തിരിച്ചുകൊടുപ്പിക്കാൻ ഇടനില നിന്നത് ഈ മുതിർന്ന നേതാവാണ്.

അദ്ദേഹത്തിന്റെ സ്വന്തം പഞ്ചായത്ത് ആയ പുറമറ്റത്തു കഴിഞ്ഞ രണ്ടുമാസം മുൻപ് പഞ്ചായത്തു ഭരണസമിതിക്കെതിരെ അവിശ്വാസം നടന്നു. 13 അംഗ സമിതിയിൽ 9 കോൺഗ്രസ് അംഗങ്ങൾ മാത്രം ഉള്ള സ്ഥലത്താണ് അവിശ്വാസം നടന്നത്. സി. പി. എം കാരുമായി ചേർന്ന് അവിശ്വാസം പാസ്സാകുകയും 4 പേർ മാത്രം ഉണ്ടായിരുന്ന സി. പി. എം. പ്രതിനിധി പഞ്ചായത്തുപ്രസിഡന്റ് ആകുകയും ചെയ്തത്. ഇദ്ദേഹത്തിന്റെ കൂടെ വര്ഷങ്ങളോളം പേഴ്‌സണൽ സ്റ്റാഫിൽ നിന്ന കർഷക കോൺഗ്രസിന്റെ ജില്ലാ പ്രസിഡന്റ് ആയിരുന്നു അവിശ്വാസത്തിനു നേതൃത്വം കൊടുത്തത്.

അദ്ദേഹത്തിന്റെ സ്വന്തം ബ്ലോക്കായ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ കഴിഞ്ഞ ഏതാനും മാസങ്ങൾക്കു മുൻപ് കോൺഗ്രസ് ഭരണസമിതിക്കെതിരെ സി. പി. എം നോട് ചേർന്ന് അവിശ്വാസം കൊണ്ടുവന്ന കേരളാ കോൺഗ്രസ് പ്രതിനിധിയെ കഴിഞ്ഞ ദിവസം കോൺഗ്രസിന്റെ അംഗത്വം ഡി. സി. സി. യിൽ നൽകുന്നതായി ഫേസ്ബുക്കിൽ ഡി. സി. സി. യുടെ പേജിൽ കാണാൻ ഇടയായി. ഡി. സി. സി. യിൽ ഈ വിഷയം വിമർശന വിധേയം ആയി എന്നറിയാൻ കഴിഞ്ഞു.

ഇദ്ദേഹത്തിന്റെ ഇത്തരം പ്രവൃത്തികളെ വിമർശിക്കുന്ന കാരണത്താൽ മല്ലപ്പള്ളി ബ്ലോക്കിൽ ഉള്ള നിരവധി പ്രവർത്തകർ പാർട്ടിക്ക് പുറത്താണ്.
വളരെ ജൂനിയർ ആയ ഒരു കോൺഗ്രസ് പ്രവർത്തകനെ ഡി സി സി സെക്രട്ടറി ആക്കി തുടർന്ന് ടിയാനെ തന്നെ നിരവധി സീനിയർ ആളുകളെ ഒഴിവാക്കി കെ. പി. സി. സി. യുടെ നിർവാഹക സമിതിയിൽ വെച്ചതിന്റെ പേരിൽ ഇദ്ദേഹം വളരെയേറെ വിമർശനങ്ങൾ നേരിടുന്നു.

അസ്സംബ്ലി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു വിജയസാധ്യത ഒട്ടും ഇല്ലാത്ത ജില്ലയിൽ നിന്നുള്ള മൂന്നു നേതാക്കന്മാർക്ക് സീറ്റുകൾ വീതം വെച്ചു നൽകി അവരുടെ പിന്തുണ വാങ്ങി ഇദ്ദേഹം തിരഞ്ഞെടുപ്പ് രംഗം വഷളാക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്.

രാഹുൽ ഗാന്ധിയുടെയും ഹൈക്കമാണ്ടിന്റെയും തീരുമാനം അനുസരിച്ചു രാജ്യസഭാ സീറ്റ് നഷ്ടപ്പെട്ടതിനെ തുടർന്ന് , ഇപ്പോൾ ജില്ലയിലെ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ അവസാനവാക്കായി നിന്നുകൊണ്ട് അടുത്ത അസ്സംബ്ലി തെരഞ്ഞെടുപ്പിൽ ജില്ലയിൽ ഒരു സീറ്റും കോൺഗ്രസിനും യു. ഡി. എഫിനും കിട്ടാത്ത വിധം കാര്യങ്ങൾ ഇദ്ദേഹം വഷളാക്കും എന്നതിൽ യാതൊരു തർക്കമില്ല.

സീനിയർ നേതാവ് എന്ന പരിഗണന ഉള്ളതിനാൽ നേതാക്കന്മാർ പലരും ഇദ്ദേഹത്തിന്റെ വാക്ക് തെറ്റിദ്ധരിച്ചു ചെവിക്കൊള്ളും. പക്ഷെ യഥാർത്ഥ കാര്യങ്ങൾ വേറെ വിധം ആണന്നു മാത്രം.

രാജ്യസഭാ സീറ്റ് നഷ്ടപ്പെട്ടപ്പോൾ നേതൃത്വത്തെ വിമർശിക്കുകയും തുടർന്ന് കോൺഗ്രസ് ഹൈകമാണ്ടിനെതിരെ ചേരുകയും അമിതമായി സമുദായ നേതാക്കളെ പ്രീണിപ്പെടുത്തി പാർട്ടിയെ അവരുടെ ചട്ടുകമാക്കി വെടക്കാക്കി തനിക്കാക്കുന്ന ഈ നേതാവ് സജീവ് എന്ന താഴെക്കിടയിൽ നിന്നുവന്ന ഒരു പ്രവർത്തകനെ അഭിപ്രായം പറയുന്നതിന്റെ പേരിൽ സംഘടനയിൽ പ്രവർത്തിക്കാൻ സമ്മതിക്കില്ല. അതുകൊണ്ടാണ് പ്രതിപക്ഷ നേതാവിനെ വിളിച്ചത് എന്നു കരുതുന്നു.

ഈ പോയ ആഴ്ചയിൽ ദേശാഭിമാനി ദിനപത്രത്തിന്റെ വാർഷിക വരിക്കാരനായി ദേശാഭിമാനി പത്രത്തിൽ പടം വരുത്തിയത് ഒട്ടുമുക്കാൽ നേതാക്കന്മാരും നിലവിൽ കണ്ടുകാണും. കൂടാതെ കേരളാ കോൺഗ്രസ് മാണി വിഭാഗം നേതാവ് ഇടതുപക്ഷ പ്രവേശനം പ്രഖ്യാപിച്ച ദിവസം യു. ഡി. എഫ് നേതൃത്വത്തെ വിമർശിച്ചത് പബ്ലിക് ഡൊമൈനിൽ ഇന്നും ഉണ്ട്.

ഉൾപാർടി ചർച്ച ഗ്രൂപ്പ് നേതൃത്വത്തിന്റെ പിടിയിൽ ആയതിനാൽ ഇദ്ദേഹത്തെ മറികടന്നു അഭിപ്രായം പറയാൻ പറ്റാത്ത അവസ്ഥയിലും. ഈ രീതിയിൽ ഇദ്ദേഹം മുൻപോട്ടു പോയാൽ ജില്ലയിലെ അസംബ്ലി തിരഞ്ഞെടുപ്പിൽ അഞ്ചു സീറ്റും നഷ്ടപെടുകയായിരിക്കും ഭാവിയിൽ നടക്കുക.

ഇദ്ദേഹത്തെ വിമർശിച്ച അഡ്വ. ഫിലിപ്പോസ് തോമസ് , നിരണം തോമസ് , അഡ്വ. തോമസ് മാത്യു തുടങ്ങിയവർ പാർട്ടിവിടുകയോ നിഷ്‌ക്രിയരാകുകയോ ചെയ്തു.

ഞാൻ അദ്ദേഹത്തിന് പ്രശനം പരിഹരിക്കണം എന്നാവശ്യപ്പെട്ടു രണ്ടു പരാതി നൽകി. ജില്ലയിലെ മുതിർന്ന നേതാവ് എന്നനിലയിൽ ഇതിൽ ഇടപെട്ടു സംസാരിക്കാനോ ഞാൻ ഉയർത്തിയ പ്രശ്‌നങ്ങൾ ചർച്ചചെയ്യാനോ ഇന്നുവരെ തയാറായില്ല. ഇക്കാര്യം ശ്രീ പഴകുളം മധുവിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ട്.

മറ്റൊരു പരാതി മുൻ കെ. പി. സി. സി. പ്രസിഡന്റ് വി. എം. സുധീരൻ അവര്കൾക്കു നൽകി. അദ്ദേഹം മര്യാപുരം ശ്രീകുമാറിനെ 5/12/2016 ൽ അന്വേഷണ ചുമതല ഏല്പിച്ചു. പക്ഷെ ഇന്നുവരെ അതിന്മേൽ അന്വേഷണം ഉണ്ടായില്ല. ഇപ്പോൾ അങ്ങേക്ക് 23/09/2020 ൽ ഒരു പരാതി തന്നു. ഇതിന്റെ കോപ്പി കൊടുത്ത മൂന്നു നേതാക്കളെ നേരിട്ടു വിളിച്ചു ഞാൻ സംസാരിക്കുകയും ചെയ്തു. കെ. പി സി. സി. യുടെ ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു എന്നെ വിളിച്ചു വിവരങ്ങൾ ആരാഞ്ഞു. പക്ഷെ ഞങ്ങൾ തമ്മിൽ നേരിൽ സംസാരിച്ചതിൽ അദ്ദേഹവും നിരാശയിലാണ് എന്ന് ഞാൻ മനസ്സികാക്കുന്നു.

കോൺഗ്രസ് കേരളത്തിൽ അധികാരം നേടുന്നതിന് ഏറ്റവും അനിവാര്യം ആയ സമയത്തു ഈ മുതിർന്ന നേതാവ് പത്തനംതിട്ട ജില്ലയിലെ പാർട്ടിയെ സ്വാർഥ -സ്വന്തം താല്പര്യത്തിനു വേണ്ടി തളർത്തും എന്ന് ഉറപ്പാണ്. വർഗീയ വിരുദ്ധ പോരാട്ടത്തിൽ നിലപാടെടുത്തിട്ട ഒരാൾ എന്ന നിലയിലും അഴിമതിക്കെതിരെ പോരാട്ടം നടത്തിയിട്ടുള്ള ആളെന്ന നിലയിലും കോൺഗ്രസ് പാർട്ടിക്ക് ഉള്ളിൽ നിന്നും നടത്തിയ പോരാട്ടങ്ങൾ ഇനിയും തുടരും.

ഞാൻ അങ്ങു മുൻപാകെ സമർപ്പിച്ച പരാതി എവിടെ എത്തി നിൽക്കുന്നു എന്നറിയാൻ ആഗ്രഹമുണ്ട്. പാർട്ടിയിലും നേതാക്കന്മാരിലും ഉള്ള സ്വാതന്ത്ര്യം ഇഷ്ടക്കാർക് മാത്രമായി നൽകുന്ന ഈ മുതിർന്ന നേതാവ് ഭാഗബാക്കാകുകയൂം നാളെകളിൽ ജില്ലയിൽ അനുഭവപ്പെടാൻ ഇടയുള്ള കാര്യങ്ങളും എന്റെ ശ്രദ്ധയിൽ പെട്ടത് എഴുതി എന്നുമാത്രം

ഈ വിഷയത്തിലും ഞാൻ നൽകിയ പരാതിയിലും കെ പി സി സി പ്രസിഡന്റ് എന്ന നിലയിൽ അടിയന്തിര ശ്രദ്ധ പതിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു.

ആദരവോടെ

ടി കെ സജീവ്
കവിയൂർ.9446329919
17/10/2020