തിരുനക്കര രാജീവ് ഗാന്ധി കോംപ്ലക്സിൽ  പാവപ്പെട്ട എസ്.സി.എസ്.ടി ക്കാരനു സ്ക്വയർ ഫീറ്റിന് 92 രൂപ വാടക..! ശതകോടീശ്വരനായ സ്വർണ്ണക്കട മുതലാളിക്ക് 18 രൂപ വാടക; കോടീശ്വരനും ദരിദ്രനും ഇരട്ട നീതിയുമായി കോട്ടയം നഗരസഭ; രാജീവ് ഗാന്ധി കോംപ്ലക്‌സിൽ നടക്കുന്നത് കൊടുംകൊള്ള

തിരുനക്കര രാജീവ് ഗാന്ധി കോംപ്ലക്സിൽ പാവപ്പെട്ട എസ്.സി.എസ്.ടി ക്കാരനു സ്ക്വയർ ഫീറ്റിന് 92 രൂപ വാടക..! ശതകോടീശ്വരനായ സ്വർണ്ണക്കട മുതലാളിക്ക് 18 രൂപ വാടക; കോടീശ്വരനും ദരിദ്രനും ഇരട്ട നീതിയുമായി കോട്ടയം നഗരസഭ; രാജീവ് ഗാന്ധി കോംപ്ലക്‌സിൽ നടക്കുന്നത് കൊടുംകൊള്ള

തേർഡ് ഐ ബ്യൂറോ

കോട്ടയം: തിരുനക്കര രാജീവ് ഗാന്ധി കോംപ്ലക്സിൽ പാവപ്പെട്ട എസ്.സി എസ്.ടിക്കാരനു സ്ക്വയർ ഫീറ്റിന് 92 രൂപ വാടക. ശതകോടീശ്വരനായ സ്വർണ്ണക്കട മുതലാളി നൽകുന്ന വാടക സ്ക്വയർ ഫീറ്റിന് 18 രൂപ മാത്രം. കോട്ടയം നഗരസഭയുടെ ഉടമസ്ഥതയിലുള്ള രാജീവ് ഗാന്ധി കോംപ്ലക്‌സിൽ നടക്കുന്ന കൊടും കൊള്ളയാണ് തേർഡ് ഐ ന്യൂസ് പുറത്തു വിടുന്നത്. പാവപ്പെട്ടവർക്കും ശതകോടീശ്വരനും ഇരട്ടനീതിയാണ് നഗരസഭയിൽ എന്ന വിവരമാണ് ഇതിലൂടെ പുറത്തു വന്നിരിക്കുന്നത്.

കോട്ടയം നഗരസഭയുടെ ഉടമസത്ഥയിലുള്ള രാജീവ് ഗാന്ധി കോംപ്ലക്‌സ് അക്ഷരാർത്ഥത്തിൽ കോട്ടയത്തെ വൻകിട ഗ്രൂപ്പായ ജോസ്‌കോ ജുവലറിയ്ക്കു തീറെഴുതിയിരിക്കുകയാണ്. രാജീവ് ഗാന്ധി കോംപ്ലക്‌സിലെ 15 മുറികളിൽ 14 മുറികളും ജോസ്‌കോ ജുവലറി ഗ്രൂപ്പിന് അനധികൃതമായി നൽകിയിരിക്കുകയാണ്. ഇതിൽ, ഒരു മുറി മാത്രമാണ് ചന്ദ്രൻ എന്നയാൾക്ക് നൽകിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്.സി എസ്.ടി വിഭാഗത്തിനു സംവരണം ചെയ്തിരിക്കുന്ന പത്താം നമ്പർ മുറിയാണ് ചന്ദ്രന്റെ പേരിലുള്ളത്. ഈ മുറിയ്ക്ക് 92 രൂപയാണ് സ്‌ക്വയർ ഫീറ്റിന് വാടകയായി ചന്ദ്രൻ നൽകുന്നത്. ചന്ദ്രന്റെ ഉടമസ്ഥതയിലുള്ള മുറിയ്ക്ക് മാത്രം 51633 രൂപയാണ് വാടകയായി നൽകുന്നത്. ബാക്കിയുള്ള പതിനാല് മുറികളും ജോസ്കോ ജുവലറിയുടെ കൈവശമാണ്. ഓരോ മുറിയ്ക്കും പതിനായിരം, മുതൽ ഇരുപതിനായിരം രൂപയ്ക്കടുത്തു വരെ മാത്രമാണ് ജോസ്കോ വാടകയായി നൽകുന്നത്.

ഈ അനധികൃത ഇടപാടിലൂടെ മാത്രം പ്രതിമാസം ഏഴരലക്ഷം രൂപയുടെ നഷ്ടമാണ് നഗരസഭയ്ക്കുണ്ടാകുന്നത്. വർഷം ഒരു കോടി രൂപയോളം വരും ഇത്. ഇത്തരത്തിൽ കഴിഞ്ഞ ഇരുപത് വർഷത്തെ കണക്ക് പരിശോധിച്ചാൽ 17 കോടിയിലധികം രൂപയുടെ നഷ്ടമാണ് നഗരസഭയ്ക്ക് ഉണ്ടായിട്ടുള്ളത്.ഈ നഷ്ടം ഉത്തരവാദിത്വപ്പെട്ടവരിൽ നിന്ന് ഈടാക്കിയെടുക്കണമെന്നും , കെട്ടിടത്തിൻ്റെ വാടക വർദ്ധിപ്പിച്ച് നഗരസഭയുടെ നഷ്ടം നികത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ ഏ കെ ശ്രീകുമാർ വിജിലൻസിൽ പരാതി നല്കിയിട്ടുണ്ട്. പരാതിയിൻമേൽ കേസ് രജിസ്റ്റർ ചെയ്യാൻ കാലതാമസമുണ്ടായാൽ ഹൈക്കോടതിയെ സമീപിക്കുമെന്നും ശ്രീകുമാർ പറഞ്ഞു.