നിലപാട് തിരുത്തി ബ്രിട്ടണ്‍; കോവിഷീല്‍ഡിനെ യു.കെ അംഗീകരിച്ചു; അംഗീകൃത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്ല

നിലപാട് തിരുത്തി ബ്രിട്ടണ്‍; കോവിഷീല്‍ഡിനെ യു.കെ അംഗീകരിച്ചു; അംഗീകൃത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്ല

Spread the love

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: കോവിഷീല്‍ഡ് വാക്‌സിന്‍ അംഗീകരിക്കുന്നുവെങ്കിലും ഇന്ത്യയുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ സംശയം നിലനില്‍ക്കുന്നുവെന്നുണ്ടെന്ന് ബ്രിട്ടന്റെ വിശദീകരണം. ഇന്ത്യ നല്‍കുന്ന കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ വ്യക്തത വരുത്താതെ നിര്‍ബന്ധിത ക്വാറന്റീന്‍ പിന്‍വലിക്കാന്‍ സാധിക്കില്ലെന്നാണ് യുകെ വ്യക്തമാക്കിയിരിക്കുന്നത്. യുകെ മാനദണ്ഡപ്രകാരം കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ ജനന തീയതിയാണ് രേഖപ്പെടുത്തേണ്ടത്.എന്നാല്‍ ഇന്ത്യ സര്‍ട്ടിഫിക്കറ്റില്‍ നല്‍കുന്നത് വയസ് മാത്രമാണ്.

അസ്ട്രസെനക്കയും ഓക്സ്ഫോഡും ചേര്‍ന്ന് വികസിപ്പിച്ച വാക്സീനാണ് ഇന്ത്യയില്‍ കൊവിഷീല്‍ഡായത്. ബ്രിട്ടീഷ് നിലപാടില്‍ കടുത്ത പ്രതിഷേധം ഇന്ത്യ അറിയിച്ചിരുന്നു. സമാന നടപടി ഇന്ത്യയും സ്വീകരിക്കും എന്ന മുന്നറിയിപ്പും നല്‍കി. വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ്ട്രസുമായി ചര്‍ച്ച നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group