നിങ്ങളറിയാതെ കോവിഡ് നിങ്ങൾക്ക് വന്ന് പോയിരിക്കുമോ…? കോവിഡ് നിങ്ങളെ ബാധിച്ചിരുന്നുവോ എന്നറിയാം ഈ ലക്ഷണങ്ങളിലൂടെ

നിങ്ങളറിയാതെ കോവിഡ് നിങ്ങൾക്ക് വന്ന് പോയിരിക്കുമോ…? കോവിഡ് നിങ്ങളെ ബാധിച്ചിരുന്നുവോ എന്നറിയാം ഈ ലക്ഷണങ്ങളിലൂടെ

സ്വന്തം ലേഖകൻ

കൊച്ചി : രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ച് ഒരു വർഷം പിന്നിടുമ്പോൾ ഇതുവരെ കോടിക്കണക്കിന് ആളുകളെയാണ് കോവിഡ് ബാധിച്ചത്. കോവിഡ് നെഗറ്റീവായാലും കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങൾ മൂലം വലയുന്നവരും നിരവധിയാണ്.

പലർക്കും കോവിഡ് വന്നുപോയിരിക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളും ഇതിനിടെ പുറത്തുവന്നിരുന്നു. എന്നാൽ നമുക്ക് കൊവിഡ് വന്നുപോയിരിക്കുന്നു എന്ന് എത്തരത്തിൽ തിരിച്ചറിയാമെന്നതിനെ കുറിച്ച് നമ്മളിലാരും ഇതുവരെ ചിന്തിച്ചിട്ടുണ്ടാവില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതാ ചില ലക്ഷണങ്ങളിലൂടെ നിങ്ങൾക്ക് സ്വയം തന്നെ ഒരു പരിധി വരെ മനസിലാക്കാം, നിങ്ങളെ കൊവിഡ് ബാധിച്ചിരുന്നുവോ ഇല്ലയോ എന്ന്.

ചില കോവിഡ് ലക്ഷണങ്ങൾ ചുവടെ

1. കോവിഡ് 19 ഒരു ശ്വാസകോശ രോഗമാണെന്ന് നമുക്കറിയാം. അതിനാൽ തന്നെ ശ്വാസതടസം ഇതിന്റെ ഒരു പ്രധാന ലക്ഷണവുമാണ്.ഇതേ ലക്ഷണം തന്നെ കോവിഡ് വന്നുപോയ ഒരാളിലും കണ്ടേക്കാമെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്.

2.അമിതമായ ക്ഷീണം കൊവിഡ് ലക്ഷണങ്ങളിലൊന്നാണ്. ഇത് രോഗത്തെ അതിജീവിച്ച ശേഷവും ആളുകളിൽ ഏറെ നാളത്തേക്ക് കണ്ടേക്കാം.

3. കോവിഡിനെ അതിജീവിച്ചവരിൽ പല ആരോഗ്യപ്രശ്‌നങ്ങളും ദീർഘകാലത്തേക്ക് കാണാമെന്ന് വിവിധ പഠനങ്ങൾ സൂചിപ്പിച്ചിരുന്നു. ഇതിലുൾപ്പെടുന്നൊരു പ്രശ്‌നമാണ് വരണ്ട ചുമ. അതിനാൽ ഈ ലക്ഷണം കണ്ടാലും അത് ശ്രദ്ധിക്കാവുന്നതാണ്.

4. കൊവിഡ് രോഗികളിൽ പലരിലും കണ്ടെത്തപ്പെട്ടിട്ടുള്ളൊരു ലക്ഷണമാണ് ഗന്ധവും രുചിയും നഷ്ടമാകുന്ന അവസ്ഥ. പലരും ഇത് തിരിച്ചറിയപ്പെടാതെ പോവുന്ന സംഭവങ്ങളുമുണ്ട്.

5.നെഞ്ചിന് ചുറ്റുമായി കുത്തുന്നത് പോലുള്ള വേദന അനുഭവപ്പെടുന്നതും കൊവിഡിന് ശേഷമുള്ള ആരോഗ്യപ്രശ്‌നങ്ങളിലൊന്നാണ്. അതിനാൽ ഈ ലക്ഷണവും ഒരുപക്ഷേ നിങ്ങളെ കൊവിഡ് പിടികൂടിയിരുന്നു എന്നതിന്റെയാകാം.

6. ശ്വാസഗതി വേഗമാവുകയും നെഞ്ചിടിപ്പ് കൂടുകയും ചെയ്യുന്നതും കൊവിഡ് രോഗികളിൽ രോഗം ഭേദമായ ശേഷവും കാണുന്ന പ്രശ്‌നമാണ്. ഇതും രോഗം വന്നുപോയതിന്റെ ലക്ഷണമായി കണക്കാക്കാം.

മേൽപ്പറഞ്ഞിരിക്കുന്ന ആറ് ലക്ഷണങ്ങളും കൊവിഡ് ഉള്ളപ്പോഴും അതിന് ശേഷവും രോഗികളിൽ കൊവിഡുമായി ബന്ധപ്പെട്ട് കണ്ടേക്കാവുന്ന ലക്ഷണങ്ങളാണ്. എല്ലാവരിലും എല്ലാ ലക്ഷണങ്ങളും കാണണമെന്ന് നിർബന്ധമില്ല. അതുപോലെ ചിലരിൽ രോഗമുള്ളപ്പോഴും അതിന് ശേഷവും യാതൊരു ലക്ഷണവും കാണാതെ പോകുന്നുമുണ്ട്.