പെട്രോൾ ഡീസൽ വില വീണ്ടും വർദ്ധിക്കും: ഡീസലിനും പെട്രോളിനും കാർഷിക സെസ്; മദ്യത്തിനും സെസ് ഏർപ്പെടുത്തി കേന്ദ്ര സർക്കാർ; വിലകൂട്ടുന്ന ബജറ്റായി നിർമ്മലയുടെ സ്വന്തം ബജറ്റ്
തേർഡ് ഐ ബ്യൂറോ
ന്യൂഡൽഹി: രാജ്യം മുഴുവൻ ഉറ്റു നോക്കിയിരുന്ന കൊവിഡ് കാല ബജറ്റിൽ പെട്രോലിനും ഡീസലിനും മദ്യത്തിനും സെസ് ഏർപ്പെടുത്തി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ. അഗ്രി ഇൻഫ്രാ സെസ് എന്ന പേരിലാണ് പുതിയ നികുതി നിർദേശം. ഇറക്കുമതി തീരുവ കുറവു വരുത്തിയതിനാൽ ഇത് ഇന്ധന വിലയിൽ പ്രതിഫലിക്കില്ല.
മദ്യത്തിന് നൂറു ശതമാനം അഗ്രി ഇൻഫ്രാ സെസ് ഏർപ്പെടുത്താനും ബജറ്റിൽ നിർദേശമുണ്ട്. അസംസ്‌കൃത പാമോയിൽ- 5 ശതമാനം, അസംസ്‌കൃത സൊയാബീൻ -20 ശതമാനം എന്നിവയ്ക്കും അഗ്രി സെസ് ഏർപ്പെടുത്തും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വർണക്കട്ടി, വെള്ളിക്കട്ടി എന്നിവയ്ക്ക് അഞ്ചു ശതമാനവും ചില വളങ്ങൾക്ക് അഞ്ചു ശതമാനവും കൽക്കരിക്ക് ഒന്നര ശതമാനവും അഗ്രി സെസ് ഈടാക്കും. കടല, പീസ്, പരിപ്പ് , പരുത്തി എന്നിവയ്ക്കും അഗ്രി സെസ് ഈടാക്കുമെന്ന് ബജറ്റിൽ പറയുന്നു. ഫെബ്രുവരി രണ്ടു മുതൽ ഇതു നിലവിൽ വരും.
ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചു.
12.5 ശതമാനത്തിൽ നിന്ന് 10 ശതമാനമായാണ് കുറച്ചത്. സ്വർണത്തിന്റെ കള്ളക്കടത്തിന് തടയിടുന്നതിന്റെ ഭാഗമായാണ് തീരുവ കുറച്ചിരിക്കുന്നത്. നിലവിൽ സ്വർണത്തിന് 12.5% ഇറക്കുമതി തീരുവയാണുള്ളത്. സ്വർണം, വെള്ളി എന്നിവയുടെ കസ്റ്റംസ് തീരുവ 12.5 ശതമാനത്തിൽ നിന്ന് 7.5 ശതമാനമായി കുറച്ചു. സ്വർണ്ണ, വെള്ളി ആവശ്യകതകളിൽ ഭൂരിഭാഗവും ഇന്ത്യയിൽ ഇറക്കുമതി ചെയ്യുകയാണ്. 2019 ജൂലൈയിൽ തീരുവ 10 ശതമാനത്തിൽ നിന്ന് ഉയർത്തിയതിനാൽ വിലയേറിയ ലോഹങ്ങളുടെ വില കുത്തനെ ഉയർന്നിട്ടുണ്ട്.
ലോക്ക് ഡൗൺ വ്യോമ ഗതാഗതത്തെ ബാധിച്ചതിനാൽ കര മാർഗമുളള സ്വർണക്കടത്ത് വർധിച്ചെന്നാണ് വിലയിരുത്തൽ.
ഒരു കിലോ സ്വർണക്കട്ടിക്ക് ഇപ്പോഴത്തെ വില നികുതിയെല്ലാം ഉൾപെടെ അമ്പത് ലക്ഷം രൂപയ്ക്ക് മുകളിലാണ്.