രാജ്യത്ത് പിടിവിട്ട് കോവിഡ് രണ്ടാം തരംഗം : പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂന്നരലക്ഷം കടന്നു ; റിപ്പോർട്ട് ചെയ്തത് 2812 കോവിഡ് മരണങ്ങൾ ; കഴിഞ്ഞ 24 മണിക്കൂറിനിടെ ഓക്‌സിജൻ ലഭിക്കാതെ പിടഞ്ഞുമരിച്ചത് 12 പേർ

രാജ്യത്ത് പിടിവിട്ട് കോവിഡ് രണ്ടാം തരംഗം : പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂന്നരലക്ഷം കടന്നു ; റിപ്പോർട്ട് ചെയ്തത് 2812 കോവിഡ് മരണങ്ങൾ ; കഴിഞ്ഞ 24 മണിക്കൂറിനിടെ ഓക്‌സിജൻ ലഭിക്കാതെ പിടഞ്ഞുമരിച്ചത് 12 പേർ

സ്വന്തം ലേഖകൻ

ന്യൂഡൽഹി : കോവിഡിനമ്‌റെ ആദ്യഘട്ടത്തെ ഫലപ്രദമായി പിടിച്ചുകെട്ടിയ രാജ്യമായിരുന്നു ഇന്ത്യ. എന്നാൽ രാജ്യത്തെ കോവിഡിന്റെ രണ്ടാം തരംഗം അതിന്റെ തീവ്ര ഘട്ടത്തിലാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3,52,991 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2812 കോവിഡ് മരണങ്ങളും റിപ്പോട്ട് ചെയ്തിട്ടുണ്ട്, 2,19,272 പേർ രോഗമുക്തരാവുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യയിൽ ഇതുവരെ 1,73,13,163 പേർക്കാണ് കോവിഡ സ്ഥിരീകരിച്ചത്. ഇതിൽ 1,43,104,382 പേർ രോഗമുക്തി നേടി. ആകെ മരണം 1,95,123. നിലവിൽ 28,13,658 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്.

രാജ്യത്ത് മഹാരാഷ്ട്രയിലാണ് രോഗവ്യാപനം ഏറ്റവും തീവ്രമായി തുടരുന്ന സംസ്ഥാനം. ഇന്നലെ 60,000ലധികം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം 61,450 പേർ രോഗമുക്തി നേടിയതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു.

ഡൽഹിയിൽ 22,933 പേർക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. നിലവിൽ 94,592 പേരാണ് ചികിത്സയിൽ കഴിയുന്നത്. 350 പേരാണ് രോഗബാധയെ തുടർന്ന് മരിച്ചത്.

കർണ്ണാടകയിൽ 24 മണിക്കൂറിനിടെ 34,804 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 143 പേരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്. നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം രണ്ടരലക്ഷം കടന്നതായി കർണാടക ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു. ഇന്നലെ 29,438 പേർക്കാണ് വൈറസ് ബാധ കണ്ടെത്തിയത്.

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 13,39,201 ആയി ഉയർന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.70 ശതമാനമാണ്.