രാജ്യത്ത് പിടിവിട്ട് കോവിഡ് രണ്ടാം തരംഗം : പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂന്നരലക്ഷം കടന്നു ; റിപ്പോർട്ട് ചെയ്തത് 2812 കോവിഡ് മരണങ്ങൾ ; കഴിഞ്ഞ 24 മണിക്കൂറിനിടെ ഓക്‌സിജൻ ലഭിക്കാതെ പിടഞ്ഞുമരിച്ചത് 12 പേർ
സ്വന്തം ലേഖകൻ ന്യൂഡൽഹി : കോവിഡിനമ്‌റെ ആദ്യഘട്ടത്തെ ഫലപ്രദമായി പിടിച്ചുകെട്ടിയ രാജ്യമായിരുന്നു ഇന്ത്യ. എന്നാൽ രാജ്യത്തെ കോവിഡിന്റെ രണ്ടാം തരംഗം അതിന്റെ തീവ്ര ഘട്ടത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,52,991 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2812 കോവിഡ് മരണങ്ങളും റിപ്പോട്ട് ചെയ്തിട്ടുണ്ട്, 2,19,272 പേർ രോഗമുക്തരാവുകയും ചെയ്തു. ഇന്ത്യയിൽ ഇതുവരെ 1,73,13,163 പേർക്കാണ് കോവിഡ സ്ഥിരീകരിച്ചത്. ഇതിൽ 1,43,104,382 പേർ രോഗമുക്തി നേടി. ആകെ മരണം 1,95,123. നിലവിൽ 28,13,658 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് മഹാരാഷ്ട്രയിലാണ് രോഗവ്യാപനം ഏറ്റവും […]