കൊവിഡിന്റെ രണ്ടാം വരവ്: മാർഗ നിർദേശങ്ങൾ പുതുക്കി സംസ്ഥാന സർക്കാർ; ചെറിയ രോഗലക്ഷണങ്ങളുണ്ടെങ്കിൽ പോലും 48 മണിക്കൂറിനകം പരിശോധന

കൊവിഡിന്റെ രണ്ടാം വരവ്: മാർഗ നിർദേശങ്ങൾ പുതുക്കി സംസ്ഥാന സർക്കാർ; ചെറിയ രോഗലക്ഷണങ്ങളുണ്ടെങ്കിൽ പോലും 48 മണിക്കൂറിനകം പരിശോധന

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിലും, ഹോം ക്വാറന്റയിൻ അടക്കമുള്ള കാര്യങ്ങളിലും അൽപം അയഞ്ഞതിന്റെ ഫലമാണ് രണ്ടാം കൊവിഡിന്റെ കുതിച്ചു കയറ്റമുണ്ടായതെന്നു വ്യക്തമാണ്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണവും ഓരോ കാലഘട്ടത്തിലുണ്ടായ നിയന്ത്രണങ്ങളിലെ ഇളവുമാണ് ഇപ്പോൾ കൊവിഡ് പടർന്നു പിടിക്കാൻ ഇടയാക്കിയത്. ഈ സാഹചര്യത്തിലാണ് കൂടുതൽ ജാഗ്രതാ നിർദേശവുമായി ഇപ്പോൾ സംസ്ഥാന സർക്കാർ രംഗത്ത് എത്തിയിരിക്കുന്നത്.

ഇതേ തുടർന്നാണ് കൊവിഡ് ചികിത്സയ്ക്ക് പുതിയ മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ് രംഗത്ത് എത്തിയിരിക്കുന്നത്. ഇനിമുതൽ കാറ്റഗറി എ വിഭാഗത്തിൽപ്പെടുന്ന ചെറിയ ലക്ഷണങ്ങളുള്ളവരെയും പരിശോധിക്കും. 24?- 48 മണിക്കൂർ കൂടുമ്പോൾ ഇവരെ പരിശോധിക്കണം. ഇവർക്ക് കൂടുതൽ ലക്ഷണങ്ങൾ പ്രകടമായാൽ അടുത്ത കാറ്റഗറിയിലേക്ക് മാറ്റി മികച്ച ചികിത്സ നൽകണമെന്നും മാർഗരേഖയിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗ തീവ്രതയനുസരിച്ച് നൽകേണ്ട മരുന്നിനെക്കുറിച്ചും അവയുടെ ഡോസേജ് സംബന്ധിച്ചും പുതിയ മാർഗരേഖയിൽ വ്യക്തമായ നിർദ്ദേശമുണ്ട്. സി കാറ്റഗറിയിൽ വരുന്ന ഗുരുതരാവസ്ഥയിലുള്ളവർക്ക് ഫാബിപിറാവിൻ, ഐവർമെക്സിൻ തുടങ്ങിയ മരുന്നുകൾ നൽകാം.റെംഡിസിവർ ഗുരുതരാവസ്ഥയിൽ കഴിയുന്ന ഓക്സിജൻ ആവശ്യമുള്ള രോഗികൾക്ക് മാത്രം നൽകിയാൽ മതി.

പ്ലാസ്മ തെറാപ്പി ആവശ്യമെങ്കിൽ രോഗം ബാധിച്ച് ഏഴ് ദിവസത്തിനുള്ളിൽ നൽകാം.രണ്ടാം തരംഗത്തിൽ രോഗ ലക്ഷണങ്ങൾക്കുറഞ്ഞവർ പോലും പെട്ടെന്ന് ഗുരുതരാവസ്ഥയിലേക്ക് മാറുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് പുതിയ മാർഗരേഖ ഇറക്കിയിരിക്കുന്നത്.