സീരിയൽ നടൻ ആദിത്യന്റെ ആത്മഹത്യാ ശ്രമം: സംഭവത്തിൽ അടിമുടി ദൂരൂഹത; ആദിത്യനെ കണ്ടെത്തിയത് തൃശൂർ സ്വരാജ് റൗണ്ടിൽ നിന്നും: ആത്മഹത്യാ ശ്രമം നടന്നത് രാവിലെ തൃശൂരിലെ വീട്ടിലെന്നു തെളിയിക്കുന്ന ഓഡിയോ പുറത്ത്; അടിമുടി ദുരൂഹത നിറഞ്ഞ ആത്മഹത്യാ ശ്രമം

സീരിയൽ നടൻ ആദിത്യന്റെ ആത്മഹത്യാ ശ്രമം: സംഭവത്തിൽ അടിമുടി ദൂരൂഹത; ആദിത്യനെ കണ്ടെത്തിയത് തൃശൂർ സ്വരാജ് റൗണ്ടിൽ നിന്നും: ആത്മഹത്യാ ശ്രമം നടന്നത് രാവിലെ തൃശൂരിലെ വീട്ടിലെന്നു തെളിയിക്കുന്ന ഓഡിയോ പുറത്ത്; അടിമുടി ദുരൂഹത നിറഞ്ഞ ആത്മഹത്യാ ശ്രമം

Spread the love

തേർഡ് ഐ ബ്യൂറോ

തൃശൂർ: സീരിയൽ നടൻ ആദിത്യൻ ജയന്റെ ആത്മഹത്യാ ശ്രമത്തിനു പിന്നിൽ അടിമുടി ദൂരൂഹത. തൃശൂർ സ്വരാജ്യ റൗണ്ടിൽ കാറിനുള്ളിൽ ആദിത്യൻ ജയൻ കൈമുറിച്ച് ആത്മഹത്യാ ശ്രമം നടത്തിയെന്നാണ് പുറത്തു വന്ന വാർത്തകൾ. എന്നാൽ, രാത്രി ഒൻപത് മണിയോടെ ആദിത്യൻ ജയൻ ആത്മഹത്യാ ശ്രമം നടത്തിയെന്ന വാർത്തകളാണ് പുറത്തു വന്നത്. ഇതിനിടെയാണ് ഇപ്പോൾ ആദിത്യൻ ജയൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത് ഞായറാഴ്ച രാവിലെയാണ് എന്നു സൂചിപ്പിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്.

അമ്പിളിദേവിയും ആദിത്യന്റെ പേരിൽ അമ്പിളി ദേവി ആരോപണം ഉയർത്തിയ യുവതിയും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളാണ് പുറത്തു വന്നത്. ഈ സംഭാഷണങ്ങളിൽ ആദിത്യൻ തൃശൂരിലെ വീട്ടിലാണ് എന്നാണ് മനസിലാകുന്നത്. എന്നാൽ, ഇന്നലെ വൈകുന്നേരത്തോടെ പുറത്തു വന്ന വാർത്തകളിൽ തൃശൂർ സ്വരാജ് റൗണ്ടിൽ വച്ച് ആത്മഹത്യാ ശ്രമം നടത്തിയെന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ ഈ യുവതി ആദിത്യനെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുന്നതായും വ്യക്തമായിട്ടുണ്ട്. ഇതിനിടെ ആദിത്യൻ കൈ മുറിയ്ക്കാൻ ശ്രമിക്കുന്നതും, യുവതി കത്തി കയ്യിൽ നിന്നും പിടിച്ചു വാങ്ങുന്നതായും അടക്കമുള്ള കാര്യങ്ങൾ ഓഡിയോയിൽ വ്യക്തമാണ്. ഇതിനിടെ അമ്പിളി ദേവി പൊലീസിനെ വിളിക്കുന്നതും ഫ്‌ളാറ്റിന്റെ വിലാസം നൽകുന്നതും അടക്കം ഓഡിയോയിൽ കേൾക്കാം. ഇതെല്ലാം ചേർത്തു വായിക്കുമ്പോഴാണ് ആദിത്യൻ ജയന്റെ ആത്മഹത്യാ ശ്രമത്തിനു പിന്നിൽ ദൂരൂഹതയുണ്ടെന്ന സംശയം ഉയരുന്നത്.