play-sharp-fill
സംസ്ഥാനങ്ങൾ കൊവിഡ് വാക്‌സിൻ വില കൊടുത്തു വാങ്ങണമെന്ന നിർദേശത്തിനു പിന്നാലെ വീണ്ടും വാക്‌സിൻ കൊള്ളയുമായി കേന്ദ്രം: 18 മുതൽ 45 വരെ പ്രായമുള്ളവർക്ക് സൗജന്യ വാക്‌സിനില്ലെന്നു ട്വീറ്റ്; സംഭവം വിവാദമായതോടെ ട്വീറ്റ് മുക്കി കേന്ദ്ര സർക്കാർ

സംസ്ഥാനങ്ങൾ കൊവിഡ് വാക്‌സിൻ വില കൊടുത്തു വാങ്ങണമെന്ന നിർദേശത്തിനു പിന്നാലെ വീണ്ടും വാക്‌സിൻ കൊള്ളയുമായി കേന്ദ്രം: 18 മുതൽ 45 വരെ പ്രായമുള്ളവർക്ക് സൗജന്യ വാക്‌സിനില്ലെന്നു ട്വീറ്റ്; സംഭവം വിവാദമായതോടെ ട്വീറ്റ് മുക്കി കേന്ദ്ര സർക്കാർ

തേർഡ് ഐ ബ്യൂറോ

ന്യൂഡൽഹി: രാജ്യത്തെ വാക്‌സിൻ വിതരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച. കൊവിഡ് വാക്‌സിൻ സംബന്ധിച്ചു ഏതുകോണിൽ നിന്നും എന്തു വാർത്തവന്നാലും സോഷ്യൽ മീഡിയ ഇത് കൃത്യമായി പരിശോധിച്ച് മറുപടിയും നൽകിയിരിക്കും. ഇതിനിടെയാണ് കേന്ദ്ര സർക്കാരിന്റെ ഒരു ട്വീറ്റ് പുറത്തു വന്നത്.

18 വയസ് മുതൽ 45 വയസ് മുതൽ പ്രായമുള്ളവർക്ക് സ്വകാര്യ കേന്ദ്രങ്ങൾ വഴി മാത്രമാണ് കൊവിഡ് വാക്‌സിൻ നൽകുകയെന്ന ട്വീറ്റാണ് പുറത്തു വന്നത്. ഈ പ്രഖ്യാപനം നടത്തിയ കേന്ദ്ര സർക്കാർ നയത്തിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധവും ഉയർന്നിരുന്നു. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ട്വീറ്റ് ആണ് വിവാദമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാക്‌സിനേഷനായി രജിസ്റ്റർ ചെയ്യാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അടങ്ങിയ ട്വീറ്റിലെ ചിത്രത്തിലെ നാലാമത്തെ പോയിന്റിലാണ് വാക്‌സിൻ സ്വകാര്യ കേന്ദ്രങ്ങൾ വഴി മാത്രമാണ് ലഭ്യമാകുക എന്ന് പറഞ്ഞിരിക്കുന്നത്.

രാജ്യത്ത് കൊവിഡ് പ്രതിസന്ധി അതിരൂക്ഷമായിരിക്കുന്ന സമയത്താണോ സ്വകാര്യ കുത്തകൾക്ക് കൊള്ളലാഭം കൊയ്യാനുള്ള അവസരം സൃഷ്ടിക്കുന്നതെന്നാണ് സോഷ്യൽ മീഡിയയുടെ ചോദ്യം.

പ്രതിഷേധത്തിന്റെ ചൂടറിഞ്ഞതോടെ ആരോഗ്യ മന്ത്രാലയം ഈ ട്വീറ്റ് പിൻവലിച്ചിട്ടുണ്ട്. മെയ് ഒന്നാം തീയതി മുതലാണ് രാജ്യത്തെ 18 മുതൽ 45 വയസ് വരെ പ്രായമുള്ളവർക്കായുള്ള വാക്‌സിനേഷൻ യജ്ഞം ആരംഭിക്കുക.