കൊവിഡ്: കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ചുള്ള ക്ലാസ് നടത്തിപ്പ് അടക്കമുള്ള വഴികൾ പരിഗണിക്കാൻ സാധ്യത; സ്കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച മാർഗരേഖ ഇന്ന് പുറത്തിറക്കും

കൊവിഡ്: കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ചുള്ള ക്ലാസ് നടത്തിപ്പ് അടക്കമുള്ള വഴികൾ പരിഗണിക്കാൻ സാധ്യത; സ്കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച മാർഗരേഖ ഇന്ന് പുറത്തിറക്കും

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളുടെ നടത്തിപ്പ് സംബന്ധിച്ച മാര്‍ഗരേഖ ഇന്ന് പുറത്തിറക്കും. ഇക്കാര്യം ചര്‍ച്ച ചെയ്യാനായി രാവിലെ 11 മണിക്ക് ഉന്നത തലയോഗം ചേരും. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം നടക്കുക.

ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള ക്ലാസുകള്‍ ഈ മാസം 21 മുതല്‍ രണ്ടാഴ്ചത്തേക്ക് ഓണ്‍ലൈനിലേക്കു മാറ്റാന്‍ നേരത്തേ തീരുമാനമെടുത്തിരുന്നു. 21-ാം തിയതി മുതല്‍ 10, 11, 12 ക്ലാസുകള്‍ മാത്രമാകും ഓഫ്‌ലൈനായി പ്രവര്‍ത്തിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്താം ക്ലാസിലെ കുട്ടികള്‍ക്ക് കൂടുതല്‍ ക്ലാസ് സമയം നല്‍കാനും സാധ്യതയുണ്ട്. ഉച്ചവരെ മാത്രമായിരിക്കും ക്ലാസുകള്‍. കുട്ടികളുടെ എണ്ണമനുസരിച്ച് സ്‌കൂള്‍ അധികാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള അധികാരം മാര്‍ഗരേഖയില്‍ നല്‍കിയേക്കും.

അതേസമയം, 15-18 പ്രായക്കാരായ കുട്ടികള്‍ക്കുള്ള വാക്‌സീനേഷന്‍ ബുധനാഴ്ച മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ തുടങ്ങുകയാണ്. ഇതിനുള്ള ഒരുക്കങ്ങളും ത്വരിതപ്പെടുത്തും. ഇതിനകം 50 ശതമാനത്തിലധികം കുട്ടികള്‍ക്ക് ഒന്നാം ഘട്ട വാകസീന്‍ നല്‍കിയെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.