കോട്ടയം പള്ളിക്കത്തോട്ടിൽ കിണറ്റിനുള്ളിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം പള്ളിക്കത്തോട്ടിൽ കിണറ്റിനുള്ളിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

സ്വന്തം ലേഖകൻ

കോട്ടയം: പള്ളിക്കത്തോട്ടിൽ കിണറ്റിനുള്ളിലെ കമ്പിയിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ.

പള്ളിക്കത്തോട് മുഴയനാൽ (58) മുള്ളയ്ക്കൾ ഷിനോയെയാണ് (38) വീടിനു സമീപത്തെ കിണറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം.

വീടിനു സമീപത്തെ കിണറ്റിൽ ഷിനോ തൂങ്ങി നിൽക്കുകയാിരുന്നു.

സംഭവം കണ്ട് വീട്ടുകാർ ബഹളം വച്ചതോടെ ഓടിക്കൂടിയ നാട്ടുകാർ പള്ളിക്കത്തോട് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

സംഭവത്തിൽ പള്ളിക്കത്തോട് പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ആശുപത്രിയിലേയക്കു മാറ്റി.