കൊവിഡ് കാലത്ത് കണ്ണടക്കാർ മാസ്‌ക് വച്ച് മങ്ങിയ കാഴ്ചകൾ കാണേണ്ട ; പരിഹാരവുമായി ഡോക്ടർമാർ

കൊവിഡ് കാലത്ത് കണ്ണടക്കാർ മാസ്‌ക് വച്ച് മങ്ങിയ കാഴ്ചകൾ കാണേണ്ട ; പരിഹാരവുമായി ഡോക്ടർമാർ

സ്വന്തം ലേഖകൻ

കോലഞ്ചേരി: കൊറോണക്കാലത്ത് കണ്ണടക്കാർ മാസ്‌ക് വച്ച് മങ്ങിയ കാഴ്ചകൾ കാണേണ്ട, പരിഹാരവുമായി ഡോക്ടർമാർ. കണ്ണടക്കാർ മാസ്‌ക് ധരിക്കുന്നതോടെ ഉയർന്ന് വന്ന പധാന പരാതിയാണ് കണ്ണടയിലുണ്ടാകുന്ന ബാഷ്പപടലം മൂലമുള്ള കാഴ്ച മങ്ങൽ.

വായിക്കാനും ടിവി., മൊബൈൽ, കമ്പ്യൂട്ടർ സ്‌ക്രീനുകൾ നേരാംവണ്ണം നോക്കുന്നതിനും മങ്ങിയ കണ്ണട തടസമാകുന്നു. ഒപ്പം മാസ്‌ക്കിട്ട് വാഹനങ്ങൾ ഓടിക്കുന്നവരും കഷ്ടപ്പാടിലാണ്. ഹെൽമെറ്റ് ധരിക്കുന്ന ഇരുചക്രവാഹനക്കാർക്കാണ് ഇത് കൂടുതൽ അപകടകരമായിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശസ്ത്രക്രിയാ മുറിയിൽ മാസ്‌ക്ക് ധരിക്കുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ കാലങ്ങളായി അഭിമുഖീകരിക്കുന്ന പ്രശ്‌നം കൂടിയാണിത്. ഈ കാഴ്ച മറയ്ക്കൽ ഒഴിവാക്കാൻ ഡോക്ടർമാർ പ്രയോഗിക്കുന്ന പൊടിക്കൈകൾ കൊവിഡ് കാലത്ത് കാഴ്ച മങ്ങൽ അഭിമുഖീകരിക്കുന്നവർക്കും സഹായകമാണ്.

കണ്ണടധാരികൾ മാസ്‌ക്കും കൂടി ധരിക്കുമ്പോൾ ആ സമയത്ത് ഉച്ഛ്വാസവായു കണ്ണടയിൽ തട്ടുന്നതാണ് പ്രശ്‌നം. ഇതൊഴിവാക്കാൻ മൂക്കിന്റെ പാലത്തിന്റെ മുകൾഭാഗത്തിനും അതിനടുത്ത തൊലിയോടും ചേർന്ന് മൈക്രോപോർ (പേപ്പർ പ്‌ളാസ്റ്റർ),ട്രാൻസ്‌പോർ (സർജിക്കൽ പ്ലാസ്റ്റർ) ഇവ ഒന്നുപയോഗിച്ച് ഒട്ടിച്ചാൽ മതിയാകും.

ഇത് മാസ്‌ക്കിന്റെ മുകൾഭാഗവും മൂക്കിന്റെ തൊലിക്കുമിടയിലൂടെ ഉച്ഛ്വാസവായുവിന് കടക്കാൻ മാർഗമില്ലാതാക്കുന്നു.കാഴ്ച മങ്ങുന്നത് തടയാൻ ഇതു സഹായിക്കും. കൂടാതെ കണ്ണട സോപ്പ് ലായനി ഉപയോഗിച്ച് നന്നായി കഴുകി ഉണക്കിയതിനുശേഷം ഉപയോഗിക്കുക.

മാസ്‌കിന്റെ മുകൾഭാഗത്തിനും മൂക്കിന്റെ പാലത്തിനുമിടയിൽ മൃദുവായ ടിഷ്യു പേപ്പർ വെക്കുക. ഇത് കൂടുതൽ നേരം ഉപയോഗിക്കേണ്ടി വരുമ്പോൾ ഉണ്ടാവുന്ന അസ്വസ്ഥതകൾ ഇല്ലാതാക്കാനും സഹായിക്കുമെന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ കുറ്റിയാടി താലൂക്ക് ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ.നീതു സുകുമാരൻ പറയുന്നു.

Tags :