ചത്താലും കുഴപ്പമില്ല ഓഫർ കിട്ടിയാൽ മതി : കൊറോണ വന്നാൽ അര ലക്ഷം രൂപ തിരികെ ..! നന്തിലത്ത് ജി-മാർട്ടിൻ്റെ കോട്ടയം  നാഗമ്പടത്തെയും പാലായിലേയും ഷോറൂമുകളിൽ വൻ ആൾക്കൂട്ടം: കോവിഡ് നിയന്ത്രണം ലംഘിച്ചതിന് നന്തിലത്തിനെതിരെ കേസെടുക്കും

സ്വന്തം ലേഖകൻ

കോട്ടയം: നന്തിലത്ത് ജി മാർട്ടിൽ പർച്ചേസ് നടത്തുന്നതിനിടെ കൊവിഡ് ബാധിച്ചാൽ അരലക്ഷം രൂപ വരെ തിരികെ ലഭിക്കുമെന്ന ഓഫർ കേട്ട് നാട്ടുകാർ കൂട്ടത്തോടെ ഷോറൂമിൽ പാഞ്ഞെത്തി. നാഗമ്പടത്തെയും പാലായിലേയും നന്തിലത്ത് ജി- മാർട്ട് ഷോറൂമുകളിലാണ് നൂറ് കണക്കിന് ആളുകൾ ഒന്നിച്ച് എത്തിയത്.

കൊവിഡ് മാനദണ്ഡം ലംഘിച്ച് ആളുകൾ എത്തിയതോടെ രണ്ടിടത്തെയും ഷോറൂമുകൾ പൊലീസ് എത്തി അടപ്പിച്ചു. കൊവിഡ് നിയന്ത്രണം ലംഘിച്ച സ്ഥാപനത്തിനെതിരെ പൊലീസ് കേസെടുക്കും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വാതന്ത്ര്യ ദിനത്തിൻ്റെ ഭാഗമായാണ് നന്തിലത്ത് ജി മാർട്ട് ഷോറൂമുകളിൽ ഓഫർ പ്രഖ്യാപിച്ചത്. പ്രമുഖ ചാനലുകളിൽ നൽകിയ പരസ്യത്തിൽ , സ്ഥാപനം സന്ദർശിച്ച് 48 മണിക്കൂറിനുള്ളിൽ കൊറോണ ബാധിച്ചാൽ അര ലക്ഷം രൂപ വരെ ബിൽ തുകയിൽ നിന്നും കുറവ് വരുത്തുകയോ തിരികെ നൽകുകയോ ചെയ്യുമെന്ന ഓഫറാണ് കമ്പനി മുന്നോട്ട് വച്ചിരുന്നത്.

കോവിഡിനേയും വിറ്റ് കാശാക്കുന്ന  നന്തിലത്തിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്