കൊവിഡ് രണ്ടാം വരവിൽ ആശങ്കകൾ കുറയുന്നില്ല: കുമരകത്ത് 50.91 ശതമാനം; 24 തദ്ദേശ സ്ഥാപനങ്ങളിൽ പോസിറ്റിവിറ്റി നിരക്ക് 30ന് മുകളിൽ

കൊവിഡ് രണ്ടാം വരവിൽ ആശങ്കകൾ കുറയുന്നില്ല: കുമരകത്ത് 50.91 ശതമാനം; 24 തദ്ദേശ സ്ഥാപനങ്ങളിൽ പോസിറ്റിവിറ്റി നിരക്ക് 30ന് മുകളിൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: മെയ് മൂന്നു മുതൽ ഒൻപതു വരെയുള്ള ഒരാഴ്ച്ചക്കാലം കോട്ടയം ജില്ലയിലെ 24 തദ്ദേശ സ്ഥാപന മേഖലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30ന് മുകളിൽ. പോസിറ്റിവിറ്റി ഏറ്റവും ഉയർന്നു നിൽക്കുന്നത് കുമരകം ഗ്രാമപഞ്ചായത്തിലാണ്. 50.91 ആണ് ഇവിടുത്തെ നിരക്ക്.

ഇക്കാലയളവിൽ കുമരകം പഞ്ചായത്തിൽ പരിശോധനയ്ക്ക് വിധേയരായ 607 പേരിൽ 309 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറവന്തുരുത്തും(41.42 ശതമാനം) തലയാഴവും(41.30 ശതമാനം) ആണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. മറവന്തുരുത്തിൽ പരിശോധനയ്ക്ക് വിധേയരായ 688 പേരിൽ 285 പേർ പോസിറ്റീവാണെന്ന് കണ്ടെത്തി. തലയാഴത്ത് 322 പേരെ പരിശോധിച്ചതിൽ 133 പേർക്ക് രോഗം സ്ഥിരീകരിച്ചു.

തിരുവാർപ്പ്(39.74), വെച്ചൂർ(39.62) , മരങ്ങാട്ടുപിള്ളി(39.53), വാഴപ്പള്ളി(38.93), ടിവിപുരം(37.75), കുറിച്ചി(36.91), മാടപ്പള്ളി(36.58),വെളിയന്നൂർ(36.41), ഉദയനാപുരം(34.93), കരൂർ(34.00), കല്ലറ(33.84), അതിരമ്പുഴ(33.15), തൃക്കൊടിത്താനം(32.71), ഈരാറ്റുപേട്ട(32.26), നീണ്ടൂർ(32.19), തലപ്പലം(32.08), വിജയപുരം(31.53), വാകത്താനം(30.86), മൂന്നിലവ്(30.63), പാമ്പാടി(30.49), മീനടം(30.22) എന്നിവയാണ് പോസിറ്റിവിറ്റി നിരക്ക് 30ന് മുകളിലുള്ള മറ്റ് തദ്ദേശ സ്ഥാപനങ്ങൾ.

46 സ്ഥലങ്ങളിൽ പോസിറ്റിവിറ്റി 20നും 30നും ഇടയിലാണ്. ആറിടത്ത് 10 മുതൽ 20വരെയാണ്. പോസിറ്റിവിറ്റി നിരക്ക് ഏറ്റവും കുറവ് വെള്ളാവൂർ പഞ്ചായത്തിലാണ്- 6.77 ശതമാനം. കഴിഞ്ഞ ഒരാഴ്ച്ചക്കാലം വെള്ളാവൂരിൽ 502 പരിശോധനയ്ക്ക് വിധേയരായതിൽ 34 പേരിൽ മാത്രമാണ് വൈറസ് ബാധ കണ്ടെത്തിയത്.