യമുനാനദിയില്‍ മൃതദേഹങ്ങള്‍ ഒഴുകിയെത്തുന്നു; കോവിഡ് ബാധിച്ചവരുടേതാകാമെന്ന് സംശയം; ആശങ്കയില്‍ നാട്ടുകാര്‍
സ്വന്തം ലേഖകന്‍
ലക്‌നൗ: യമുനാ നദിയിലൂടെ ഒഴുകി വരുന്ന മൃതദേഹങ്ങള്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടേതാണോ എന്ന് ആശങ്ക. ശ്മശാനങ്ങളില്‍ മൃതദേഹങ്ങള്‍ കുമിഞ്ഞു കൂടിയതോടെ ഇവ നദിയില്‍ ഒഴുക്കിയതാകാമെന്നാണ് സംശയം. ഒഴുകിയെത്തിയ മൃതദേഹങ്ങള്‍ കണ്ടെത്തി സംസ്‌കരിക്കാനുള്ള ശ്രമത്തിലാണ് അധികൃതരെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
മൃതദേഹങ്ങള്‍ നദിയിലൊഴുക്കുന്നത് യുപിയിലെ ചില ഗ്രാമങ്ങളിലെ ആചാരമാണെങ്കിലും കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് മൃതദേഹങ്ങളുടെ എണ്ണം കൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നദീ തീരത്ത് താമസിക്കുന്നവരുടെ ആശങ്ക ഈ മൃതദേഹങ്ങള്‍ കോവിഡ് ബാധിച്ചവരുടേതാകാമെന്നാണ്.
നേരത്തേ വല്ലപ്പോഴുമാണ് മൃതദേഹങ്ങള്‍ കണ്ടിരുന്നതെങ്കില്‍ കൊവിഡ് വ്യാപനത്തിന് പിന്നാലെ നിരവധി മൃതദേഹങ്ങളാണ് നദിയിലെന്ന് പൊലീസ് സൂപ്രണ്ട് കൂട്ടിച്ചേര്‍ത്തു. കൊവിഡ് പടരുമെന്ന് ഭയന്നാണ് പലരും സംസ്‌കരിക്കാതെ മൃതദേഹം ദൂരേക്ക് ഒഴുക്കി വിടുന്നതിന് മറ്റൊരു പ്രധാനകാരണനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.