play-sharp-fill
സംസ്ഥാനത്ത് ശനിയാഴ്ച മുതൽ സമ്പൂർണ നിയന്ത്രണങ്ങൾ: രണ്ടാം കൊവിഡ് ലോക്ക് ഡൗണിൽ കർശന നിയന്ത്രണങ്ങൾ ഇങ്ങനെ: നിയന്ത്രങ്ങൾ എന്തൊക്കെ: തേർഡ് ഐ ന്യൂസ് ലൈവിൽ അറിയാം

സംസ്ഥാനത്ത് ശനിയാഴ്ച മുതൽ സമ്പൂർണ നിയന്ത്രണങ്ങൾ: രണ്ടാം കൊവിഡ് ലോക്ക് ഡൗണിൽ കർശന നിയന്ത്രണങ്ങൾ ഇങ്ങനെ: നിയന്ത്രങ്ങൾ എന്തൊക്കെ: തേർഡ് ഐ ന്യൂസ് ലൈവിൽ അറിയാം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗം അതിരൂക്ഷമായ രീതിയിൽ സംസ്ഥാനത്ത് കുതിച്ച് കയറുകയാണ്. ഇതിനിടെ ആദ്യം വാരാന്ത്യ ലോക്ക് ഡൗണും , പിന്നീട് സംസ്ഥാനം സെമി ലോക്ക് ഡൗണും പരീക്ഷിച്ചു. എന്നാൽ, ഇത് രണ്ടും പരാജയപ്പെട്ടതോടെ സമ്പൂർണ ലോക്ക് ഡൗണിലേയ്ക്ക് സംസ്ഥാനം നീങ്ങുകയാണ്.

രോഗ വ്യാപനം കൈവിട്ട അവസ്ഥയിലാണ് ഒടുവിൽ സംസ്ഥാനം അടച്ച് പൂട്ടലിലേക്ക് നീങ്ങുന്നത്. 9 ദിവസത്തെക്കാണ് സമ്പൂർണ്ണ അടച്ചുപൂട്ടൽ. രണ്ടാം തരംഗത്തിൽ 41, 000ല്‍ അധികം രോഗികളാണ് ദിവസേനെ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടാം ലോക്ക് ഡൗണിൽ സംസ്ഥാനത്ത് ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ എന്തൊക്കെ. തേർഡ് ഐ ന്യൂസ് ലൈവിൽ അറിയാം.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മെയ് 8 ന് രാവിലെ ആറ് മണി മുതൽ മെയ് 16 വരെ സമ്പൂർണ്ണ ലോക്ഡൗൺ; മാർഗനിർദ്ദേശങ്ങളും ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി.

സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ പൂർണ്ണമായും അടച്ചിടും.

ബാങ്ക്, ഇൻഷ്യറൻസ് സ്ഥാപനങ്ങൾ പത്ത് മുതൽ 1 മണി വരെ പ്രവർത്തിപ്പിക്കാം.

പ്രൈവറ്റ് സെക്യൂരിറ്റി സർവ്വീസ് പ്രവർത്തിക്കാം. പെട്രോൾ പമ്പുകളും വർക്ക്ഷോപ്പുകളും തുറക്കാം.

അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 6 മുതൽ വൈകുന്നേകം 7.30 വരെ തുറക്കാം. ബേക്കറിയും തുറക്കാം. എന്നാൽ ഹോം ഡെലിവറിമാത്രമേ പാടുള്ളൂ.

ചെറിയ നിർമ്മാണ പ്രവർത്തനം അനുവദിക്കും. പൊതുഗതാഗതം പൂർണമായും ഇല്ല. അന്തർ ജില്ലാ യാത്രകള്‍ പാടില്ല. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കേസെടുക്കും. പുറത്തിറങ്ങുന്നവർ സത്യവാങ്മൂലം കരുതണം. വിമാന സർവീസും ട്രെയിൻ സർവീസും ഉണ്ടാകും.

അവശ്യ സർവ്വീസിലുള്ള ഓഫീസുകള്‍ മാത്രം പ്രവർത്തിക്കും. ആശുപത്രി വാക്സിനേഷൻ എന്നിവയ്ക്കുള്ള യാത്രക്ക് തടസ്സമില്ല. എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ എന്നിവയിൽ നിന്നുള്ള യാത്രക്കും തടസ്സമില്ല. വിവാഹച്ചടങ്ങുകളിൽ പരമാവധി 30 പേരെ മാത്രം പങ്കെടുപ്പിക്കാം, മരണാനന്തര ചടങ്ങിൽ 20 ആളുകൾ മാത്രം. ആരാധാനലയങ്ങളിൽ ആരെയും പ്രവേശിപ്പിക്കരുത് എന്നിങ്ങനെയാണ് നിർദ്ദേശങ്ങൾ.