കൊവിഡ് ബാധിച്ച് മരിച്ച പാമ്പാടി സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു യൂത്ത് കോൺഗ്രസ് പ്രവർത്തകർ
സ്വന്തം ലേഖകൻ
കോട്ടയം : കൊവിഡ് ബാധിച്ച് മരിച്ച പാമ്പാടി, കുറ്റിക്കൽ സ്വദേശിയുടെ മൃതദേഹമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചേർന്നു മുട്ടമ്പലം സ്മശാനത്തിൽ സംസ്കരിച്ചത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൊവിഡ് ബാധിച്ചു ചികിത്സയിലായിരുന്നു ഇദ്ദേഹം.
ബന്ധുക്കൾക്കും കോവിഡ് പോസിറ്റീവ് ആയതിനാൽ അവർ കോൺഗ്രസ് നേതാവും മുൻ സ്പോട്സ് കൗൺസിൽ പ്രസിഡന്റുമായ ജെ ജീ പാലയ്ക്കലോടി വഴി യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ സഹായം തേടിയത് .
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്നു, ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖും, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് രാഹുൽ മറിയപ്പള്ളി, റൂബിൻ തോമസ്, ജിജി മൂലങ്കുളം ചേർന്നു പി.പി.ഇ കിറ്റ് ധരിച്ചെത്തി ഇദ്ദേഹത്തിൻ്റെ മൃതദേഹം സംസ്കരിച്ചത്
Third Eye News Live
0