play-sharp-fill
നിയന്ത്രണം വിട്ട ജീപ്പ് സ്‌കൂട്ടറിൽ ഇടിച്ച് റോഡിൽ തലയിടിച്ചു വീണ് ചങ്ങനാശേരിയിൽ വ്യാപാരി മരിച്ചു: പൊലീസ് ഉദ്യോഗസ്ഥർ ചേർന്നു രക്ഷാ പ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല

നിയന്ത്രണം വിട്ട ജീപ്പ് സ്‌കൂട്ടറിൽ ഇടിച്ച് റോഡിൽ തലയിടിച്ചു വീണ് ചങ്ങനാശേരിയിൽ വ്യാപാരി മരിച്ചു: പൊലീസ് ഉദ്യോഗസ്ഥർ ചേർന്നു രക്ഷാ പ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല

തേർഡ് ഐ ബ്യൂറോ

കോട്ടയം: കഴിഞ്ഞ വർഷം കൊവിഡ് കാലത്ത് ലോക്ക് ഡൗണിൽ അപകടങ്ങൾ കുറഞ്ഞതായി അഭിമാനിച്ച പൊലീസിനും മോട്ടോർ വാഹന വകുപ്പിനും ഇക്കുറി ജാഗ്രത കൂട്ടേണ്ടി വരും. ചങ്ങനാശേരിയിൽ കൊവിഡ് ലോക്ക് ഡൗണിന്റെ ആദ്യ ദിവസമുണ്ടായ അപകടത്തിൽ വ്യവസായി മരിച്ചു.

ചങ്ങനാശേരി ശ്രേയാസ് വാട്ടർ സൊലൂഷ്യൻ പാട്നറും മടക്കുംമുട് വെരുർ ചിറ ഇൻഡ്ട്രീയൽ നഗർ തുണ്ടിയിൽ വീട്ടിൽ കുര്യൻ തോമസ് (ജോപ്പൻ49) ആണ് മരിച്ചത്. കിടങ്ങറ കിടങ്ങിൽ പാപ്പച്ചന്റെ മകനാണ്. ശനിയാഴ്ച്ച രാത്രി 8.15ന് ചങ്ങനാശേരി സെൻട്രൽ ജംഗ്ഷനിലായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചങ്ങനാശേരിയിൽ നിന്നും വീട്ടിലേയ്ക്ക് സ്‌കൂട്ടറിൽ വാഴൂർ റോഡിലേയ്ക്ക് പ്രവേശിക്കവെ കോട്ടയം ഭാഗത്തു നിന്നും വന്ന ജീപ്പ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തെ തുടർന്ന് റോഡിലേയ്ക്ക് തലയിടിച്ചു വീഴുകയായിരുന്നു. ഈ സമയം സെൻട്രൽ ജംഗ്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് ഉടൻ തന്നെ ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം ചെത്തിപ്പുഴ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. കൊവിഡ് പരിശോധനയ്ക്കും പോസ്റ്റമോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൊടുക്കും. ഭാര്യ: തംബു കുര്യൻ വട്ടപ്പള്ളി കല്ലറയ്ക്കൽ കുടുംബാംഗം.