കോട്ടയത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് കൂട്ടിക്കൽ സ്വദേശിനി : മരണം സംഭവിച്ചത് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നതിനിടെ

സ്വന്തം ലേഖകൻ

കോട്ടയം : ജില്ലയിൽ നിരവധി പേർക്ക് സമ്പർക്കത്തിലൂടെ കോവിസ് സ്ഥിരീകരിക്കുന്നതിനിടയിൽ കോട്ടയത്ത് ഒരു കൊവിഡ് മരണം കൂടി.

കോവിസ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന കൂട്ടിക്കൽ സ്വദേശിനിയായ പാലത്തിങ്കൽ വീട്ടിൽ ബീമാ റാഫിയാണ് മരിച്ചത്. 49 വയസായിരുന്നു.

കോവിഡ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നിനിടെയാണ് മരണം സംഭവിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് മരണം സംഭവിച്ചത്. വൃക്ക രോഗി കൂടി ആയിരുന്നു ബീമാ റാഫി.

കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ഇന്ന് വൈകുന്നേരം മൂന്നിന് കൂട്ടിക്കൽ മസ്‌ജിദിൽ കബറടക്കം. ഭർത്താവ് : മുഹമ്മദ്‌ റാഫി, മക്കൾ : സാദിഖ്, ആമിന മരുമകൻ : ആസീം, ഈരാറ്റുപേട്ട.