
സ്വന്തം ലേഖകൻ
ചെന്നൈ: സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് ബംഗളൂരു ജയിലില്‍ തടവില്‍ കഴിയുന്ന വി.കെ. ശശികലയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. ശശികലയുടെ 300 കോടിയിലധികം വിലമതിപ്പുള്ള സ്വത്തുക്കളാണ് ആദായനികുതി വകുപ്പ് താല്‍ക്കാലികമായി കണ്ടുകെട്ടിയിരിക്കുന്നത്.
ശശികല നിയമസഭ തെരഞ്ഞെടുപ്പിനു മുൻപ് തന്നെ ജയിലില്‍ നിന്ന് മോചിതയാവുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനിടെയാണ് ആദായനികുതി വകുപ്പ് ഇത്തരത്തിൽ നടപടി എടുത്തിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹൈദരാബാദില്‍ രജിസ്റ്റര്‍ ചെയ്ത ശ്രീഹരി ചന്ദന എസ്റ്റേറ്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരില്‍ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലുള്ള പോയസ്ഗാര്ഡനിലേതുള്പ്പെടെ 65 ആസ്തികളാണ് 90 ദിവസത്തേക്ക് കണ്ടുകെട്ടിയത്.
ബിനാമി കമ്പനിയാണിതെന്നാണ് ഐ.ടി വകുപ്പിന്റെ കണ്ടെത്തിയിരിക്കുന്നത്. ശശികലയുടെ അടുത്ത ബന്ധു കൂടിയാണ് കമ്പനിയുടെ ഉടമ.
ഇതിനു പുറമെ പോയസ്ഗാര്‍ഡനില്‍ ജയലളിതയുടെ വസതിയായിരുന്ന വേദനിലയത്തിന് എതിര്‍വശത്തായി 22,460 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന കെട്ടിടത്തിലും ഐ.ടി അധികൃതര്‍ നോട്ടീസ് പതിച്ചിട്ടുണ്ട്. ജയില്‍ നിന്നും മോചിതയായ ശേഷം ഈ ബംഗ്ലാവിലാണ് ശശികല താമസിക്കാന്‍ പദ്ധതിയിട്ടിരുന്നത്.
എന്നാൽ 1988ലെ ബിനാമി വസ്തു കൈമാറ്റ നിയമ പ്രകാരം സ്വത്തുക്കളുടെ ഉടമസ്ഥാവകാശം കൈമാറുവാനോ ആധാരങ്ങളില്‍ തിരുത്തലുകള്‍ വരുത്തുന്നതിനോ മാത്രമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
എന്നാൻ നിര്‍മാണത്തിനും മറ്റു ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും തടസ്സമില്ലെന്നും ഐ.ടി കേന്ദ്രങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.