ആറുകിലോ കഞ്ചാവുമായി വാളയാറിൽ യുവാവ് പിടിയിൽ

ആറുകിലോ കഞ്ചാവുമായി വാളയാറിൽ യുവാവ് പിടിയിൽ

സ്വന്തം ലേഖകൻ

വാളയാർ : ബൈക്കിൽ കടത്തുകയായിരുന്ന ആറു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും വാളയാർ പോലീസും സംയുക്തമായി നടത്തിയ പരിശോധനക്കിടെ വാളയാർ ടോളിൽ വച്ചാണ് യുവാവ് പിടിയിലായത്.

പെരിങ്ങോട്ട് കുറുശ്ശി, പരുത്തിപ്പുള്ളി സ്വദേശി ഹരികുമാർ (40) ആണ് പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ വാഹന പരിശോധനയിൽ ഇയാൾ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതി സഞ്ചരിച്ച ബൈക്കും, കൈവശമുണ്ടായിരുന്ന കഞ്ചാവും പോലീസ് കസ്റ്റഡിയിലെടുത്തു.പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയിൽ ആറു ലക്ഷം രൂപ വിലവരും.

വാളയാർ ,കഞ്ചിക്കോട് പരിസര ഭാഗങ്ങളിലായി ചില്ലറ വിൽപ്പനക്കാർക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്നയാളാണ് ഹരികുമാർ. ഇടപാടുകാർക്കായി കഞ്ചാവ് കൊണ്ടുവരുന്ന വഴിയാണ് പോലീസ് പിടിയിലായത്.

തമിഴ്‌നാട്ടിലെ, അവിനാശിയിൽ നിന്നുമാണ് കഞ്ചാവ് കൊണ്ടുവന്നത്.പ്രതിയെ കോവിഡ് പരിശോധനക്കു ശേഷമായിരിക്കും കോടതിയിൽ ഹാജരാക്കും.

സംസ്ഥാന പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ജില്ലാടിസ്ഥാനത്തിൽ രൂപീകരിച്ച ഡാൻസാഫ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷന്റെ ഭാഗമായാണ് പരിശോധന നടത്തി വരുന്നത്.

പാലക്കാട് ജില്ല പോലീസ് മേധാവി ശിവവിക്രം ഐ.പി.എസിന്റെ നിർദ്ദേശത്തെത്തുടർന്ന് നർകോട്ടിക് സെൽ ഡി.വൈ.എസ്.പി സി.ഡി ശ്രീനിവാസന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

വാളയാർ സബ് ഇൻസ്‌പെക്ടർ സതീഷ് കുമാർ, എ.എസ്.ഐ അനിൽകുമാർ, സി.പി.ഒ മായ സുജിത്ത്, രജിത്ത്, ഷാദുലി, ഡാൻസാഫ് സ്‌ക്വാഡ് അംഗങ്ങളായ ആർ. കിഷോർ, കെ. അഹമ്മദ് കബീർ, ആർ. വിനീഷ്, ആർ. രാജീദ്, എസ്. ഷമീർ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.

Tags :