കോവിഡ് സെന്ററായിരുന്ന സ്‌കൂളില്‍ അസ്ഥികൂടം കണ്ടെത്തി; കോവിഡ് രോഗിയുതോകാമെന്ന് അധികൃതര്‍

സ്വന്തം ലേഖകന്‍ ലഖ്‌നൗ: കോവിഡ് സെന്ററായിരുന്ന സ്‌കൂളിലെ ക്ലാസ്മുറിയില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തി. വാരണാസിയിലെ കോവിഡ് ചികിത്സാ കേന്ദ്രമായിരുന്ന സ്‌കൂളില്‍ നിന്നാണ് പുരുഷന്റെ അസ്ഥികൂടം കണ്ടെത്തിയത്. ദീര്‍ഘകാലത്തിന് ശേഷം ക്ലാസ്മുറി വൃത്തിയാക്കാന്‍ സ്‌കൂള്‍ അധികൃതര്‍ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ലോക്ഡൗണിന് ശേഷം ബുധനാഴ്ച സ്‌കൂള്‍ തുറക്കുന്നതിന്റെ ഭാഗമായി വൃത്തിയാക്കാന്‍ എത്തിയതായിരുന്നു അധികൃതര്‍. ഇതിനിടയിലാണ് ബഞ്ചിനടിയില്‍ നിലത്ത് കിടക്കുന്ന രീതിയില്‍ അസ്ഥികൂടം കണ്ടെത്തിയത്. പാവപ്പെട്ടവരും ഭിക്ഷക്കാരുമായിരുന്നു ഇവിടുത്തെ അന്തേവാസികളില്‍ അധികവും. ഫോറന്‍സിക് സംഘവും പൊലീസും സ്ഥലത്തെത്തി. ക്ലാസ് മുറിയില്‍ കണ്ട അസ്ഥികൂടത്തിന്റെ ചിത്രങ്ങള്‍ വന്‍തോതില്‍ സമൂഹമാധ്യമങ്ങളില്‍ […]

ആറ് മാസമായിട്ടും ഒരു രൂപ പോലും വാടക കൊടുത്തില്ല, പറഞ്ഞ സമയത്ത് കെട്ടിടം ഒഴിഞ്ഞതുമില്ല; കോവിഡ് സെന്റര്‍ കെട്ടിടം താഴിട്ടുപൂട്ടി ഉടമസ്ഥന്‍; അകത്തുണ്ടായിരുന്നത് 70 രോഗികളും 25 ആരോഗ്യ പ്രവര്‍ത്തകരും

സ്വന്തം ലേഖകന്‍ തൊടുപുഴ: മാങ്ങാട്ടുകവല ബൈപാസിലുള്ള ഉത്രം റെസിഡന്‍സിയില്‍ പ്രവര്‍ത്തിച്ചിരുന്ന കോവിഡ് സെന്റര്‍ പറഞ്ഞ സമയത്ത് അധികൃതര്‍ ഒഴിഞ്ഞുകൊടുക്കാത്തതിന്റെ പേരില്‍ പ്രധാന കവാടം താഴിട്ടുപൂട്ടി ഉടമസ്ഥന്‍. 70 കോവിഡ് രോഗികളും 25 ആരോഗ്യപ്രവര്‍ത്തകരും ഈ സമയത്ത് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഇതിന് ശേഷം ഗേറ്റിന് കുറുകെ വാഹനങ്ങളും കൊണ്ടുവന്നിട്ടു. ആരോഗ്യപ്രവര്‍ത്തകര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസും നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജും വൈസ് ചെയര്‍പെഴ്‌സണ്‍ ജെസി ജോണിയും നഗരസഭാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഉടമസ്ഥനുമായി നടന്ന ചര്‍ച്ചയ്‌ക്കൊടുവില്‍ ഗേറ്റ് വീണ്ടും തുറന്ന് നല്‍കി. രണഅട് […]

കോവിഡ് കെയര്‍ സെന്ററില്‍ സിഗരറ്റും മദ്യവും പാന്‍പരാഗും എത്തിച്ചു; സെന്റര്‍ തകര്‍ക്കാന്‍ ബിജെപി- ആര്‍എസ്എസ് ശ്രമം നടക്കുന്നതായി ആരോപണം

സ്വന്തം ലേഖകന്‍ പന്തളം: തെക്കേക്കര ഗ്രാമപഞ്ചായത്തിന്റെ ചുമതലയില്‍ പറന്തല്‍ ബൈബിള്‍ കോളേജില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് കെയര്‍ സെന്റര്‍ വ്യാജ ആരോപണം നല്‍കി തകര്‍ക്കാന്‍ ബിജെപി- ആര്‍എസ്എസ് ശ്രമം നടക്കുന്നതായി ആരോപണം. ഇതിനെതിരെ പഞ്ചായത്ത് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. കോവിഡ് പോസീറ്റീവായി അവിടെ പ്രവേശിപ്പിച്ച ചില വ്യക്തികള്‍ക്ക് സിഗരറ്റ്, പാന്‍പരാഗ്, മദ്യം മുതലായവ തുടര്‍ച്ചയായി എത്തിച്ച് കൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ സെന്ററിലെ ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു. ഇതേ തുടര്‍ന്നുണ്ടായ വൈരാഗ്യം മൂലം ഈ രോഗിയും ഇയാളുടെ കൂട്ടുകാരായ അഞ്ച് രോഗികളും സെന്ററില്‍ മനഃപ്പൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തതായി […]