രാജ്യത്ത് കൊവിഡ് കേസുകളിൽ വർധന; കഴിഞ്ഞ 24 മണിക്കൂറിനിടെ 3095 പേർക്ക് രോഗം സ്ഥിരീകരിച്ചു; രോഗവ്യാപനം കൂടുതൽ കേരളത്തിൽ

രാജ്യത്ത് കൊവിഡ് കേസുകളിൽ വർധന; കഴിഞ്ഞ 24 മണിക്കൂറിനിടെ 3095 പേർക്ക് രോഗം സ്ഥിരീകരിച്ചു; രോഗവ്യാപനം കൂടുതൽ കേരളത്തിൽ

Spread the love

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകളിൽ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 3095 പേർക്ക് രോഗം സ്ഥിരീകരിച്ചു . ഇതോടെ രാജ്യത്ത് ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 15,208 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഒരാഴ്ചയ്ക്കിടെ ഇരട്ടിയായാണ് കോവിഡ് കേസുകള്‍ വര്‍ധിച്ചിട്ടുള്ളത്. കേരളം, മഹാരാഷ്ട്ര, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം കൂടുതൽ . ചൊവ്വാഴ്ച കേരളത്തില്‍ 332 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ബുധനാഴ്ച ഇത് 686 ഉം, വ്യാഴാഴ്ച 765 ആയും വര്‍ധിച്ചു. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കോവിഡ് കേസുകള്‍ കൂടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) 2.7 ശതമാനമായി വര്‍ധിച്ചു. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.71 ശതമാനമാണ്. രോഗസ്ഥിരീകരണ നിരക്ക് ആറുമാസത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ രണ്ടിന് രേഖപ്പെടുത്തിയ 3375 ആണ് ഇതിനു മുമ്പത്തെ ഉയര്‍ന്ന രോഗനിരക്ക്.

രാജ്യത്ത് കോവിഡ് രോഗബാധ മൂലമുള്ള മരണം 5,30,867 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ചുപേരാണ് വൈറസ് ബാധ മൂലം മരിച്ചത്. ഇതില്‍ മൂന്നെണ്ണം കേരളത്തിലാണെന്നും, ഗോവ, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ ഓരോ മരണവും റിപ്പോര്‍ട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.