രാജ്യത്ത് വീണ്ടും കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു; ഇരുപത്തിനാല് മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് രണ്ടായിരത്തിലധികം കേസുകള്‍

രാജ്യത്ത് വീണ്ടും കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു; ഇരുപത്തിനാല് മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് രണ്ടായിരത്തിലധികം കേസുകള്‍

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു.

കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രണ്ടായിരത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം 214 പേരാണ് കോവിഡ് ബാധിച്ച്‌ മരണമടഞ്ഞത്. ഇതോടെ ആകെ മരണം 5,21,965 ആയി ഉയര്‍ന്നു. നിലവില്‍ 11,542 സജീവ കേസുകളാണ് രാജ്യത്തുള്ളത്.

പ്രതിവാര പോസിറ്റിവിറ്റി നിരക്ക് നിലവില്‍ 0.32 ശതമാനമാണ്. 24 മണിക്കൂറിനിടെ 1,985 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,25,10,773 ആയി ഉയര്‍ന്നു. നിലവില്‍ 98.76 ശതമാനമാണ്‌ രോഗമുക്തി നിരക്ക്.

ഡല്‍ഹിയിലാണ് സ്ഥിതി ഏറ്റവും ഗുരുതരം. 7.72 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്നലെ മാത്രം രാജ്യതലസ്ഥാനത്ത് 501 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായി.