രാജ്യത്ത് സ്ഥിതി അതീവ ഗുരുതരം : തുടർച്ചയായ രണ്ടാംദിനവും കോവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു ; ഡൽഹി ഗംഗാറാം ആശുപത്രിയിൽ ബാക്കിയുള്ളത് 60 രോഗികൾക്ക് രണ്ട് മണിക്കൂറുകൾ കൂടി നൽകാനുള്ള ഓക്‌സിജൻ മാത്രം

രാജ്യത്ത് സ്ഥിതി അതീവ ഗുരുതരം : തുടർച്ചയായ രണ്ടാംദിനവും കോവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു ; ഡൽഹി ഗംഗാറാം ആശുപത്രിയിൽ ബാക്കിയുള്ളത് 60 രോഗികൾക്ക് രണ്ട് മണിക്കൂറുകൾ കൂടി നൽകാനുള്ള ഓക്‌സിജൻ മാത്രം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗത്തിൽ വലയുകയാണ് രാജ്യം. തുടർച്ചയായ രണ്ടാം ദിനവും ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു.

കഴിഞ്ഞ ദിവസം രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 314,835 ആയിരുന്നെങ്കിൽ ഇന്നത് 332,730 ആയി ഉയർന്നു. ഇതോടെ കോവിഡ് രോഗികളുടെ പ്രതിദിന വർദ്ധനവിൽ മൂന്ന് ലക്ഷം കടക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഇന്ത്യ മാറുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിലാണ് സ്ഥിതി അതീവ ഗുരുതരം. കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനോടൊപ്പം ഓക്‌സിജൻ സിലിണ്ടറുകളുടെ ക്ഷാമമാണ് ഡൽഹിയെ വലക്കുന്നത്.ഡൽഹി ഗംഗാറാം ആശുപത്രിയിൽ ബാക്കിയുള്ളത് 60 രോഗികൾക്ക് രണ്ട് മണിക്കൂറുകൾ കൂടി നൽകാനുള്ള ഓക്‌സിജൻ മാത്രമാണ്‌

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 26000 കോവിഡ് കേസുകളാണ് മഹാരാഷ്ടയിൽ മാത്രം റിപ്പോർട്ട് ചെയ്തത്. 306 മരണങ്ങളും തലസ്ഥാനത്തെ നടുക്കി.

ഡൽഹിക്ക് പുറമെ, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് രാജ്യത്തെ 75 ശതമാനം കൊവിഡ് കേസുകളുടെയും ഉറവിടം. അമേരിക്ക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള രാജ്യമാണ് ഇന്ത്യ.

സ്ഥിതി ഈ ഗതിയിൽ മുന്നോട്ടു പോവുകയാണെങ്കിൽ രാജ്യ വ്യാപകമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. രാജ്യത്തെ രോഗികളുടെ എണ്ണം ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.