ലഹരിയ്ക്കായി ബ്രൂപി നോർഫിൻ ടാബ്‌ലെറ്റുകൾ പൊടിച്ച് കലക്കി ശരീരത്തിലേക്ക് കുത്തിവയ്ക്കുമ്പോൾ ഛർദ്ദിലുണ്ടാകുന്നത് തടയാൻ ഉപയോഗിക്കുന്നത് ആംപ്യൂളുകൾ ; ലഹരിമരുന്നും ആംപ്യൂളുകളുമായി യുവാക്കൾ എക്‌സൈസ് പിടിയിൽ : പിടിയിലായത് ആലുവ സ്വദേശികൾ
സ്വന്തം ലേഖകൻ
കൊച്ചി. ബ്രൂപി നോർഫിൻ ടാബ്‌ലെറ്റുകളും ആംപ്യൂളുകളുമായി യുവാക്കൾ പൊലീസ് പിടിയിൽ.
ആലുവ ചൂർണിക്കര തായിക്കാട്ടുകര സ്വദേശി മൻസീൽ വീട്ടിൽ മൻസൂർ (31)ആലുവ യു.സി കോളെജ് ദേശം സ്വദേശി കുടം വീട്ടിൽ അനൂപ് (34) എന്നിവരെയാണ് എക്‌സൈസ് പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പത്ത് ബ്രൂപി ടാബ്‌ലെറ്റുകളും 72 ആംപ്യൂളുകളുമാണ് ഇവരിൽ നിന്നും പിടികൂടിയത്. ബ്രൂപി ടാബ്‌ലെറ്റുകൾ പൊടിച്ച് കലക്കി ശരീരത്തിലേക്ക് കുത്തിവയ്ക്കുമ്പോൾ പാർശ്വഫലമായി ചർദ്ദിലുണ്ടാകുന്നത് തടയാനായി ഉപയോഗിക്കുന്ന മറുമരുന്നാണ് ആംപ്യൂളുകൾ.
എറണാകുളം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി അൻവർസാദതു കൊച്ചിയിലെ ലഹരി മാഫിയയെ അമർച്ച ചെയ്യാനായി രൂപീകരിച്ച സ്‌പെഷ്യൽ ആന്റി നാർക്കോട്ടിക് ഗ്രൂപ് അംഗങ്ങളാണ് കേസ് കണ്ടെത്തിയത്.
സ്‌പെഷ്യൽ ഗ്രൂപ്പിന്റെ നിരീക്ഷണത്തിലിരുന്ന അനൂപിനെ ആംപ്യൂളുമായി വൈറ്റില ഭാഗത്ത് വച്ച് കണ്ടെത്തുകയായിരുന്നു.
ലഹരി ഉപയോഗിക്കുമ്പോൾ ഛർദ്ദിൽ വരാതിരിക്കുവാൻ ഉപയോഗിക്കുന്നവയാണ് ആംപ്യൂളുകളെന്ന് അനൂപ് വെളിപ്പെടുത്തി.ആലുവയിൽ ബ്യൂട്ടി പാർലർ നടത്തുന്ന മൻസൂറിൽ നിന്നുമാണ് ലഹരിമരുന്ന് കൈപ്പറ്റിയതെന്നും ഉപയോഗിക്കുമ്പോൾ പാർശ്വഫലം വരാതിരിക്കാൻ മറുമരുന്ന് ഉപയോഗിക്കണമെന്നും ഇയാൾ പറഞ്ഞുവെന്നും അനൂപ് വ്യക്തമാക്കി.
തുടർന്ന് അനൂപിനെ അന്വേഷിച്ച് ലഹരി മരുന്നു കൈമാറ്റത്തിനെത്തിയ മൻസൂറിനെ കൂടി എക്‌സൈസ് സംഘം പിടികൂടുകയായിരുന്നു.എക്‌സൈസ് ഇൻസ്‌പെക്ടർ പി ജെ റോബിൻ ബാബു, പ്രിവന്റീവ് ഓഫിസർ കെ ആർ രാം പ്രസാദ്, സിവിൽ എക്‌സൈസ് ഓഫിസർമാരായ എം റെനി, അനസ്, സിസ്ഥാർത്ഥ്, ദീപു തോമസ് എന്നിവർ ചേർന്നാണ് ഇരുവരെയും പിടികൂടിയത്.