കഴക്കൂട്ടത്തും കോൺഗ്രസിന്റെ ‘വട്ടിയൂർക്കാവ് മോഡൽ’ ; യു.ഡി.എഫ് സ്ഥാനാർത്ഥി എസ്.എസ് ലാലിന്റെ പ്രചരണ നോട്ടീസുകൾ ചാക്കിൽകെട്ടി ഉപേക്ഷിച്ച നിലയിൽ

കഴക്കൂട്ടത്തും കോൺഗ്രസിന്റെ ‘വട്ടിയൂർക്കാവ് മോഡൽ’ ; യു.ഡി.എഫ് സ്ഥാനാർത്ഥി എസ്.എസ് ലാലിന്റെ പ്രചരണ നോട്ടീസുകൾ ചാക്കിൽകെട്ടി ഉപേക്ഷിച്ച നിലയിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വോട്ടെടുപ്പിന് ശേഷം വട്ടിയൂർക്കാവിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായ വീണ എസ് നായരുടെ പ്രചരണ നോട്ടീസുകൾ ആക്രിക്കടയിൽ കണ്ടെത്തിയത് ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.

ഈ വിവാദത്തിന്റെ കുരുക്ക് അഴിയുന്നതിന് മുൻപ് തന്നെ മറ്റൊരു വിവാദത്തിൽ കൂടി യു.ഡി.എഫ് നേതൃത്വം പെട്ടിരിക്കുകണ്. കഴക്കൂട്ടത്തെ യു ഡി എഫ് സ്ഥാനാർത്ഥിയായ ഡോ എസ് എസ് ലാലിന്റെ അഭ്യർത്ഥന നോട്ടീസ് ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രീകാര്യത്തെ വഴിയരികിലാണ് നോട്ടീസ് കണ്ടെത്തിയത്. ശുചീകരണ തൊഴിലാളികളാണ് ചാക്കിൽ കെട്ടിയ നിലയിൽ നോട്ടീസുകൾ ആദ്യം നോട്ടീസ് കണ്ടത്. റോഡ് ശുചിയാക്കുന്നതിനിടെയാണ് പോസ്റ്റർ ഇവർക്ക് ലഭിച്ചത്.

നേരത്തെ വട്ടിയൂർക്കാവിൽ യു ഡി എഫ് സ്ഥാനാർത്ഥി വീണ എസ് നായരുടെ പോസ്റ്ററുകൾ ആക്രിക്കടയിൽ വിറ്റത് വലിയ വിവാദമായിരുന്നു. സംഭവത്തിൽ പ്രാദേശിക കോൺഗ്രസ് നേതാവിനെ പുറത്താക്കുകയുമുണ്ടായി.

കുറവൻകോണം മണ്ഡലം ട്രഷറർ ബാലുവിനെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. സംഭവം അന്വേഷിക്കാൻ കെ പി സി സി അന്വേഷണസമിതിയെ നിയോഗിച്ച ശേഷം പേരൂർക്കടയിലെ വാഴത്തോപ്പിൽ നിന്നും വീണയുടെ പോസ്റ്ററുകൾ കണ്ടെത്തിയിരുന്നു.

ഇത് പൊലീസ് അന്വേഷണം നടത്തിവരികെയാണ്. ഇതിനിടയിലാണ് മറ്റൊരു വിവാദത്തിൽ കൂടി യു.ഡി.എഫ് പെട്ടിരിക്കുന്നത്.