മൂന്നു വർഷത്തിനു ശേഷം ഇതാദ്യം; സംസ്ഥാനത്ത് സജീവ കോവിഡ്  കേസുകളുടെ എണ്ണം പൂജ്യത്തിൽ എത്തി

മൂന്നു വർഷത്തിനു ശേഷം ഇതാദ്യം; സംസ്ഥാനത്ത് സജീവ കോവിഡ്  കേസുകളുടെ എണ്ണം പൂജ്യത്തിൽ എത്തി

സ്വന്തം ലേഖകൻ  

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് കേസുകൾ മൂന്നു വർഷത്തിനു ശേഷം പൂജ്യത്തിൽ. ഈ മാസം അഞ്ചാം തീയതിയിലെ കണക്കുകൾ പുറത്തു വന്നപ്പോഴാണ് പൂജ്യം രേഖപ്പെടുത്തിയത്.

2020 മേയ് 7 നായിരുന്നു ഇതിനു മുമ്പ് കണക്കുകൾ പൂജ്യത്തിലെത്തിയിരുന്നത്. ഒന്നാം തീയതി 12 പേർക്കും രണ്ടിന് 3 പേർക്കും മൂന്നാം തീയതി ഏഴ് പേർക്കും പോസിറ്റീവ് ആയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

4 ന് ഒരാൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പരിശോധനകൾ കുറഞ്ഞതും കോവിഡ് കേസുകൾ കുറയാൻ കാരണമായിട്ടുണ്ട്. രാജ്യത്താകെ 50 ൽ താഴെ പേർക്കാണ് പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നത്. അഞ്ചാം തീയതിയിലെ കണക്കനുസരിച്ച് 45 പേർ പോസിറ്റീവായി .