പിടിവിട്ട കൊവിഡിനെ പിടിച്ച് നിർത്താൻ പൊലീസിറങ്ങുന്നു:  കര്‍ശന നടപടികളുമായി കോട്ടയം ജില്ലാ പൊലീസ് രംഗത്ത്

പിടിവിട്ട കൊവിഡിനെ പിടിച്ച് നിർത്താൻ പൊലീസിറങ്ങുന്നു: കര്‍ശന നടപടികളുമായി കോട്ടയം ജില്ലാ പൊലീസ് രംഗത്ത്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പിടിവിട്ട കൊവിഡിനെ പിടിച്ച് നിർത്താൻ കർശന നടപടികളുമായി പൊലീസ്. ജില്ലയിൽ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിൽ ജില്ലയില്‍ നിയന്ത്രണങ്ങളും നിർദേശങ്ങളും കർശനമായി നടപ്പാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ അറിയിച്ചു.

മാസ്ക് കൃത്യമായി ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍, ആള്‍ക്കൂട്ടം ഒഴിവാക്കല്‍‍ എന്നിവ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനാണ് പൊലീസിന്‍റെ തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന്‍റെ ഭാഗമായി കോട്ടയം ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലെയും ഇരുപത് ശതമാനത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെയാണ് കോവിഡ് 19 ഡ്യൂട്ടിക്കായി വിവിധ സ്ഥലങ്ങളില്‍ നിയോഗിച്ചിരിക്കുന്നത്.

ഡിവൈ.എസ്.പി മാര്‍, ഇന്‍സ്പെക്ടര്‍മാര്‍, എസ്.ഐമാര്‍ ഉള്‍പ്പെടെയുള്ളവര്‍ നിരത്തിലിറങ്ങി പരിശോധന നടത്തും. ഇതിന്‍റെ ഭാഗമായി വ്യാഴാഴ്ചയും ഇന്നലെയും സാമൂഹിക അകലം പാലിക്കാത്തവര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

മാസ്ക് ധരിക്കാത്തവര്‍ക്കും, മാസ്ക് വായും മൂക്കും മറയ്ക്കത്തക്ക വിധം ശരിയായി ധരിക്കാത്തവര്‍ക്കെതിരേയും, പൊതു സ്ഥലത്ത് സാമൂഹിക അകലം പാലിക്കാത്തവര്‍ക്കെതിരേയും കേരള എപ്പിഡമിക് ആക്ട് പ്രകാരം കേസ് എടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.