കമ്മ്യൂണിസം തലയ്ക്കു പിടിച്ച് അയൽവാസിയെ ബോംബെറിഞ്ഞ് കൊന്നു: കേസും കൂട്ടവുമെത്തിയപ്പോൾ അഭയം കണ്ടെത്തിയത് ഒരു മുഴം കയറിൽ: പാനൂരിലെ കൊലക്കത്തി രാഷ്ട്രീയത്തിൽ തീർന്നത് രണ്ട് ജീവനുകൾ

കമ്മ്യൂണിസം തലയ്ക്കു പിടിച്ച് അയൽവാസിയെ ബോംബെറിഞ്ഞ് കൊന്നു: കേസും കൂട്ടവുമെത്തിയപ്പോൾ അഭയം കണ്ടെത്തിയത് ഒരു മുഴം കയറിൽ: പാനൂരിലെ കൊലക്കത്തി രാഷ്ട്രീയത്തിൽ തീർന്നത് രണ്ട് ജീവനുകൾ

ക്രൈം ഡെസ്ക്

കണ്ണൂർ: കമ്മ്യൂണിസം തലയ്ക്ക് പിടിച്ച് അയൽവാസിയെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയതോടെ പാനൂരിലെ കൊലക്കത്തി രാഷ്ട്രീയത്തിൽ പൊലിഞ്ഞത് രണ്ട് ജീവനുകൾ. രണ്ട് കുടുംബങ്ങളെ അനാഥമാക്കിയാണ് കൊലക്കത്തി രാഷ്ട്രീയം ഇപ്പോൾ താല്കാലികമായി അവസാനിച്ചിരിക്കുന്നത്.

പാനൂരിലെ ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ വധക്കേസിലെ രണ്ടാംപ്രതി രതീഷ് കൂലോത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതോടെയാണ് ഒരു രാഷ്ട്രീയ തർക്കം രണ്ട് കുടുംബങ്ങളെ അനാഥമാക്കിയത്. വളയം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട മന്‍സൂറിന്‍റെ അയല്‍വാസി കൂടിയാണ് രതീഷ് കൂലോത്ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം മന്‍സൂറിന്‍റെ കൊലപാതകത്തിനായി അക്രമികള്‍ ഗൂഢാലോചന നടത്തിയത് വാട്സാപ്പിലൂടെയെന്ന് പൊലീസ് കണ്ടെത്തി. റിമാന്‍ഡിലായ പ്രതി ഷിനോസിന്‍റെ ഫോണില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് കിട്ടിയത്. കൊലപാതകം നടന്ന സമയത്ത് നാട്ടുകാര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ച ഷിനോസിന്‍റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഗൂഢാലോചന തെളിയിക്കുന്ന നിര്‍ണായക വിവരങ്ങള്‍ കിട്ടിയത്.

കൊല്ലപ്പെട്ട മന്‍സൂറിന്‍റെ സഹോദരന്‍ മുഹ്സിനെ ആക്രമിക്കാമെന്ന തരത്തിലുള്ള വാട്സാപ്പ് സന്ദേശങ്ങള്‍ ഫോണിലുണ്ടായിരുന്നു. ബോംബും വടിവാളുകളും ശേഖരിച്ചതും വാട്സാപ്പ് വഴിയെന്നാണ് പൊലീസിന്‍റെ നിഗമനം. ഫോണില്‍ നിന്ന് നീക്കം ചെയ്ത മെസേജുകള്‍ തിരിച്ചെടുക്കാനായി സൈബ‍ര്‍ സെല്ലിന് കൈമാറി. കേസിലെ മുഖ്യപ്രതികളായ സുഹൈലിനെയും ശ്രീരാഗിനെയും ഈ ഫോണില്‍ നിന്ന് വിളിച്ചതായും കണ്ടെത്തിയിട്ടുണ്ട്.