കോവിഡ് വ്യാപനം നിയന്ത്രിക്കാൻ കർശന നടപടികളുമായി സംസ്ഥാന സർക്കാർ ; കടകളിൽ ഗ്ലൗസ് ധരിച്ച് മാത്രം പ്രവേശനം : നിയന്ത്രണങ്ങൾ ഇങ്ങനെ

കോവിഡ് വ്യാപനം നിയന്ത്രിക്കാൻ കർശന നടപടികളുമായി സംസ്ഥാന സർക്കാർ ; കടകളിൽ ഗ്ലൗസ് ധരിച്ച് മാത്രം പ്രവേശനം : നിയന്ത്രണങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് നിരവധി പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളുമായി സംസ്ഥാന സർക്കാർ.പൊതു സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കുന്നതിൽ വീഴ്ച വരുത്തിയാൽ പിഴ വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

ഇതിനുപുറമെ കടകളിൽ കൃത്യമായ ശാരീരിക അകലം പാലിക്കണം. സാധനങ്ങൾ തൊട്ടുനോക്കി വാങ്ങിക്കുന്ന കടയാണെങ്കിൽ ഗ്ലൗസ് ധരിച്ചു മാത്രമേ പ്രവേശനം അനുവദിക്കാവൂ എന്നും മുഖ്യമന്ത്രി അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്ലാ കടകളിൽ സാനിറ്റൈസർ നിർബന്ധമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.കടകളിൽ പ്രതിരോധ ക്രമീകരണങ്ങൾ ഒരുക്കേണ്ട ചുമതല കട ഉടമയ്ക്കാണ്.

ക്രമീകരണങ്ങൾ ഏർപ്പെടുത്താത്ത പക്ഷം കടയുടമയ്‌ക്കെതിരെ നടപടിയെടുക്കും.പുതിയ നിയന്ത്രണങ്ങളിൽ ജനങ്ങൾക്ക് വിഷമമുണ്ടാകുമെങ്കിലും നിയന്ത്രണങ്ങളുടെ ബാധ്യത ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഒക്ടോബർ 31 വരെ പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞ ഇന്ന് മുതൽ നിലവിൽ വന്നു. പൊതുയിടങ്ങളിൽ ആൾക്കൂട്ടം ഉണ്ടായാൽ കർശന നടപടിയെടുക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചിരുന്നു.