കാപ്പിപ്പൊടി വിതരണ കരാറിൽ നിന്നും ഒഴിവാക്കിയ കമ്പനിയ്ക്ക് 6.91 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ നിർദേശിച്ചിടത്ത് രണ്ട് കോടി രൂപ നൽകി ; സപ്ലൈകോയിലെ ഒത്തുതീർപ്പ് അഴിമതി വിവാദത്തിലേക്ക്

കാപ്പിപ്പൊടി വിതരണ കരാറിൽ നിന്നും ഒഴിവാക്കിയ കമ്പനിയ്ക്ക് 6.91 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ നിർദേശിച്ചിടത്ത് രണ്ട് കോടി രൂപ നൽകി ; സപ്ലൈകോയിലെ ഒത്തുതീർപ്പ് അഴിമതി വിവാദത്തിലേക്ക്

സ്വന്തം ലേഖകൻ

കണ്ണൂർ: കാപ്പിപ്പൊടി വിതരണ കരാറിൽ നിന്നും ഒഴിവാക്കിയ കമ്പനിയ്ക്ക് 6.91 ലക്ഷം രൂപയും പലിശയും നഷ്ട പരിഹാരം ചോദിച്ച കമ്പനിയ്ക്ക് രണ്ട് കോടി രൂപ നൽകി. സപ്ലൈകോയുടെ ഒത്തുതീർപ്പ് അഴിമതി വൻ വിവാദത്തിലേക്ക്. നിയമ നടപടികൾ പാലിക്കാതെയാണ് വലിയ തുക നൽകുന്നതെന്നാണ് ആക്ഷേപം. ഹെഡ് ഓഫീസ് മാനേജ്‌മെന്റ് കമ്മിറ്റിയെയോ, സപ്ലൈകോയുടെ നിയമവിഭാഗത്തെയോ അറിയിക്കാതെയായിരുന്നു ഒത്തുതീർപ്പ്.

2007ൽ കരാർ നൽകുകയും സമയക്രമം പാലിക്കാത്തിന്റെ പേരിൽ പിന്നീടു സപ്ലൈകോ വിലക്കുകയും ചെയ്ത വയനാട്ടിലെ സാൻ സ്‌പൈസസ് എന്ന സ്ഥാപനവുമായാണ് ഒത്തുതീർപ്പുണ്ടാക്കിയത്. വിതരണം വിലക്കിയതിനെതിരെ 6.91 ലക്ഷം രൂപയും പലിശയും നഷ്ടപരിഹാരം ആവശ്യപ്പെട്ടു കമ്ബനി മൈക്രോ സ്‌മോൾ ആൻഡ് മീഡിയം എന്റർപ്രൈസസ് ഫെസിലിറ്റേഷൻ കൗൺസിലിനെ സമീപിച്ചു. ഏകദേശം 38 ലക്ഷത്തോളം രൂപ നഷ്ടപരിഹാരം നൽകാൻ 2016ൽ വിധിയെത്തി. ഇതിനെതിരെ ഹൈക്കോടതിയിൽ നിന്നു സപ്ലൈകോ സ്റ്റേ ഉത്തരവ് വാങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്റ്റേ നീങ്ങിയതോടെ സുപ്രീം കോടതിയെ സമീപിക്കാതെ സപ്ലൈകോ എംഡി ഒത്തുതീർപ്പിനു കമ്പനിയെ വിളിക്കുകയായിരുന്നു. ഇത്രയും വർഷത്തെ പലിശയടക്കം നഷ്ടപരിഹാരം ഏകദേശം ഒരു കോടി രൂപയാണെന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയിട്ടും 2 കോടി നൽകാനായിരുന്നു തീരുമാനം. ഇതിന്റെ ഫയൽ ഒരാഴ്ച ഫിനാൻസ് വിഭാഗം പിടിച്ചുവച്ചു. കർശന നിർദ്ദേശം വന്നതോടെ തുക അനുവദിച്ചു. അങ്ങനെ രണ്ട് കോടി രൂപ നഷ്ടമായി. ഇതിന് പിന്നിൽ വലിയ ഇടപെടലുണ്ടെന്നാണ് ആരോപണം.

ആറു ലക്ഷം രൂപയ്ക്ക് പകരം രണ്ട് കോടി കൊടുക്കേണ്ടി വരുന്നതാണ് ഇതിന് കാരണം. 2007ലാണ് കേസ് കൊടുത്തത്. 2016ൽ കോടതി വിധിച്ചത് 36 ലക്ഷം രൂപ കൊടുക്കാനും. 36 ലക്ഷം രൂപയ്ക്ക് നാല് കൊല്ലം കൊണ്ട് 1.40 കോടി രൂപ എങ്ങനെ പലിശ നൽകുമെന്നതാണ് ഉയരുന്ന ചോദ്യം. ഇതിന് പിന്നിൽ വലിയ അഴിമതിയുണ്ടെന്ന ആക്ഷേപവും സജീവമാണ്. പൊതു മേഖലാ സ്ഥാപനമാണ് സപ്ലൈകോ. നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്കാണ് യാത്ര. സബ്‌സിഡി കൊടുക്കാൻ പോലും സർക്കാർ സഹായം വേണം. അങ്ങനെ വിപണി ഇടപെടലിന് പോലും കഴിയുന്നില്ല. ഇതിനിടെയാണ് പൊതു ഖജനാവിന്റെ ഭാഗമാകേണ്ട രണ്ട് കോടി കളഞ്ഞു മുടിക്കുന്നത്.