കൊറോണ വൈറസ് ഭീതിയിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ച യുവാവ് മയക്കുമരുന്നുമായി പൊലീസ് പിടിയിൽ

കൊറോണ വൈറസ് ഭീതിയിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ച യുവാവ് മയക്കുമരുന്നുമായി പൊലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

വയനാട് : കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ച പ്രദേശമായ കുടകിൽ നിന്നും വന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യ വകുപ്പ് അധികൃതർ നിർദേശം നൽകിയ യുവാവ് മയക്കുമരുന്നുമായി പൊലീസ് പിടിയിൽ. കൊടുവള്ളി സ്വദേശിയായ യുവാവിനെയാണ് വൈത്തിരി എസ്.ഐ ജിതേഷും സംഘവും പിടികൂടിയത്.

യുവാവിനൊപ്പം മയക്കുമരുന്നുമായി കൂടെയുണ്ടായിരുന്ന മറ്റു മൂന്നു പേരെയും പൊലീസ് പിടികൂടിയിട്ടുണ്ട്. വയനാട് ലക്കിടിക്കടുത്ത് അറമലയിലെ ഒരു വാടക വീട്ടിൽ തമ്പടിച്ചിരിക്കുകയായിരുന്നു യുവാവും സംഘംവും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വയനാട്ടിലേക്ക് അയൽ ജില്ലകളിൽ നിന്നുള്ള യാത്രകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ദുരന്ത നിവാരണ നിയമ പ്രകാരം ജില്ലാ കളക്ടറാണ് ഉത്തരവിട്ടത്. വയനാട്ടിലേക്കുള്ള പ്രവേശന കവാടങ്ങളായ ലക്കിടി, പേരിയ, ബോയ്‌സ് ടൗൺ, നിരവിൽപ്പുഴ എന്നിവിടങ്ങളിൽ പ്രത്യേക പരിശോധനാ സംഘങ്ങളെ നിയോഗിക്കാൻ ജില്ലാ പൊലീസ് മേധാവിക്കും ഡിഎംഒക്കും നിർദ്ദേശം നൽകി.

അതേസമയം വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ഞായറാഴ്ച്ച സംസ്ഥാനത്ത് ജനതാ കർഫ്യൂവിന് അഹ്വാനം ചെയ്തിട്ടുണ്ട്. ജനതാ കർഫ്യൂവിനെ തുടർന്ന് സംസ്ഥാനം നിശ്ചലമായിരിക്കുകയാണ്. കടകൾ പൂർണ്ണമായും അടച്ചിട്ടിരിക്കുകയാണ്. സ്വകാര്യവാഹനങ്ങൾക്ക് തടസ്സമില്ലെങ്കിലും യാത്ര ഒഴിവാക്കണമെന്നാണ് ആഹ്വാനം.ഒന്നിലധികം ദിവസം യാത്രയുള്ള ദീർഘദൂര എക്‌സ്പ്രസ് തീവണ്ടികൾ ഓടും. കെ.എസ്.ആർ.ടി.സി. ഞായറാഴ്ച രാത്രി ഒൻപതിനുശേഷമേ ദീർഘദൂര സർവീസ് പുനരാരംഭിക്കൂകയുള്ളൂ.

അതോടൊപ്പം തിരുവിതാംകൂർ, മലബാർ ദേവസ്വംബോർഡിനു കീഴിലെ പ്രധാന ക്ഷേത്രങ്ങളിൽ 31 വരെ പ്രവേശനമില്ല. സാമൂതിരിവക ക്ഷേത്രങ്ങളിലും പ്രവേശനമില്ല. പള്ളികളിലും പ്രവേശനം വിലക്കിയിട്ടുണ്ട്.