ട്രെയിൻ ഗതാഗതം മുടങ്ങി: കൊൽക്കത്തയ്ക്ക് പോകാൻ എത്തിയ സ്ത്രീകൾ അടക്കമുള്ള തൊഴിലാളികൾ കോട്ടയം റെയിൽവേ സ്റ്റേഷനിൽ കുടുങ്ങി: റെയിൽവേ പരിസരത്ത് നിന്ന് ഇവരെ ആട്ടിയോടിച്ച് റെയിൽവേയും പൊലീസും

ട്രെയിൻ ഗതാഗതം മുടങ്ങി: കൊൽക്കത്തയ്ക്ക് പോകാൻ എത്തിയ സ്ത്രീകൾ അടക്കമുള്ള തൊഴിലാളികൾ കോട്ടയം റെയിൽവേ സ്റ്റേഷനിൽ കുടുങ്ങി: റെയിൽവേ പരിസരത്ത് നിന്ന് ഇവരെ ആട്ടിയോടിച്ച് റെയിൽവേയും പൊലീസും

സ്വന്തം ലേഖകൻ

കോട്ടയം: കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ജനതാ കർഫ്യൂ പ്രഖ്യാപിച്ചതിനു പിന്നാലെ ട്രെയിൻ സർവീസ് നിർത്തിയതോടെ വലഞ്ഞ് കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയ കൊൽക്കത്ത സ്വദേശികൾ. സ്ത്രീകളും കുട്ടികളും അടങ്ങിയ 25 അംഗ സംഘത്തെ റെയിൽവേ പരിസരത്ത് നിന്ന് ഇറക്കി വിടാൻ റെയിൽവേ അധികൃതർ നിർദേശിച്ചു. ഇതോടെ പൊലീസ് എത്തി ഇവരോട് സ്റ്റേഷൻ പരിസരത്ത് നിന്ന് ഇറങ്ങിപ്പോകാൻ നിർദേശിച്ചു.

ഭക്ഷണം കഴിക്കാൻ മാർഗമില്ലാതെ , പ്രാഥമിക കൃത്യങ്ങൾ നടത്താൻ നിർവാഹമില്ലാതെ , തിരികെ നെടുങ്കണ്ടത്തേയ്ക്ക് പോകാൻ മാർഗമില്ലാതെ ഈ സംഘം കുടുങ്ങി. റെയിൽവേ സ്റ്റേഷനിൽ നിന്നും ആട്ടി ഓടിക്കുക കൂടി ചെയ്തതോടെ അക്ഷരാർത്ഥത്തിൽ കുടുങ്ങിയ അവസ്ഥയിലാണ് ഇവർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നെടുങ്കണ്ടത്തെ സ്വകാര്യ ഏലത്തോട്ടത്തിലെ തൊഴിലാളികളായ ഇവർ ഞായറാഴ്ച പുലർച്ചെയാണ് റെയിൽവേ സ്റ്റേഷനിൽ എത്തിയത്. ഇവിടെ എത്തിയ ശേഷമാണ് ട്രെയിൻ ക്യാൻസൽ ചെയ്ത വിവരം ഇവർ അറിഞ്ഞത്. തുടർ യാത്രയ്ക്ക് മാർഗമില്ലാതെ സ്റ്റേഷനിൽ കുടുങ്ങിയ സംഘത്തെ ആദ്യം റെയിൽവേ അധികൃതർ പ്ളാറ്റ്ഫോമിൽ നിന്നും ഇറക്കി വിട്ടു. തുടർന്ന്, സ്റ്റേഷനു മുന്നിലെ ടാക്സി സ്റ്റാൻഡിലെ വിശ്രമ കേന്ദ്രത്തിൽ ഇരുന്ന ഇവരെ, റെയിൽവേ അധികൃതരുടെ നിർദേശപ്രകാരം റെയിൽവേ പൊലീസ് എത്തി ഇറക്കി വിടാൻ ശ്രമിച്ചു.

മറ്റു ഗതാഗത മാർഗങ്ങളില്ലാതെ , കഴിക്കാൻ ഭക്ഷണമില്ലാതെ , കുടിക്കാൻ വെള്ളമില്ലാത്ത ഇതര സംസ്ഥാനക്കാരെ ആട്ടി ഓടിക്കുകയാണ് അക്ഷരാർത്ഥത്തിൽ പൊലീസും റെയിൽവെയും ചേർന്ന്. ദുരിതം അനുഭവിക്കുന്നവരെ സഹായം നൽകി സംരക്ഷിക്കേണ്ട വിഭാഗങ്ങൾ തന്നെയാണ് ഇവരെ അട്ടി ഓടിക്കുന്നത്.