play-sharp-fill
യേശുദാസിന്റെ സഹോദരൻ മരിച്ച സംഭവം ; മരണത്തിൽ ദുരൂഹതയേറുന്നു ; സാമ്പത്തിക ബാധ്യതയെ തുടർന്നുള്ള ആത്മഹത്യയെന്ന് സൂചന

യേശുദാസിന്റെ സഹോദരൻ മരിച്ച സംഭവം ; മരണത്തിൽ ദുരൂഹതയേറുന്നു ; സാമ്പത്തിക ബാധ്യതയെ തുടർന്നുള്ള ആത്മഹത്യയെന്ന് സൂചന

സ്വന്തം ലേഖിക

കൊച്ചി: ഗായകൻ യേശുദാസിന്റെ ഇളയ സഹോദരനായ കെ.ജെ ജസ്റ്റിൻ മരിച്ച സംഭവം ആത്മഹത്യയെന്ന് സൂചന. ജസ്റ്റിൻ കടുത്ത സാമ്പത്തിക പ്രയാസത്തിൽ ആയിരുന്നെന്ന് ബന്ധുക്കളുടേയും നാട്ടുകാരുടേയും മൊഴികളിൽ നിന്ന് വ്യക്തമാണെന്ന് പൊലീസ് പറയുന്നു.

അതുകൊണ്ട്തന്നെ സാമ്പത്തിക ബാധ്യതയെ തുടർന്ന് ജീവനൊടുക്കിയതാണോയെന്നു സംശയിക്കുന്നു. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഇതിന് ശേഷം മാത്രമെ വ്യക്തമായ മറുപടി നൽകാനാവുകയുള്ളൂ എന്നും പൊലീസ് സൂചിപ്പിച്ചു..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാക്കനാട് അത്താണിയിൽ ആണ് ജസ്റ്റിനും കുടുംബവും വാടകയ്ക്ക് താമസിക്കുന്നത്. രാത്രിയായിട്ടും ജസ്റ്റിൻ വീട്ടിലെത്താത്തതിനാൽ ആണ് ബന്ധുക്കൾ പൊലീസിൽ പരാതി നല്കിയത്. ഏകദേശം അതേസമയം ഇതേ പ്രായത്തിലുള്ള ഒരാളുടെ മൃതദേഹം മുളവുകാട് സ്റ്റേഷൻ പരിധിയിൽ കണ്ടതായി വിവരവും ലഭിച്ചു.

വല്ലാർപാടം ഡി.പി. വേൾഡിന് സമീപമുള്ള കായലിലാണ് മൃതദേഹം കണ്ടെത്തിയത്.രാത്രി 11.30 ഓടെ ബന്ധുക്കൾ എറണാകുളം ജനറൽ ആശുപത്രിയിലും എത്തി മൃതദേഹം ജസ്റ്റിന്റേതാണെന്ന് സ്ഥിരീകരിച്ചിരുന്നു.