കൊറോണക്കാലത്തെ വ്യാജവാർത്തകൾ തടയാൻ കൈകോർത്ത് സാങ്കേതിക രംഗത്തെ ടെക് ഭീമന്മാർ

കൊറോണക്കാലത്തെ വ്യാജവാർത്തകൾ തടയാൻ കൈകോർത്ത് സാങ്കേതിക രംഗത്തെ ടെക് ഭീമന്മാർ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : കൊറോണ വൈറസ് കാലഘട്ടത്തിൽ വ്യാജവാർത്തകൾ തടഞ്ഞ് ശരിയായ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി സാങ്കേതിക രംഗത്തെ ഭീമന്മാരായ ഫെയ്‌സ്ബുക്ക്, ഗൂഗിൾ, മൈക്രോസോഫ്റ്റ്, ട്വിറ്റർ, റെഡ്ഡിറ്റ് എന്നിവർ കൈകോർക്കുന്നു.

ലോകത്തെ ശലക്ഷക്കണക്കിന് ആളുകൾ തമ്മിലുള്ള പരസ്പര ബന്ധം നിലനിർത്താൻ സഹായിക്കുന്നതിനൊപ്പം വൈറസിനെക്കുറിച്ചുള്ള തട്ടിപ്പുകളും തെറ്റായ വിവരങ്ങളുടെ പ്രചാരണവും സംയുക്തമായി നേരിടുന്നതിനും ഞങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ ആധികാരികമായ ഉള്ളടക്കം വർധിപ്പിക്കുന്നതിനും ലോകമെമ്പാടുമുള്ള സർക്കാർ ആരോഗ്യസംരക്ഷണ ഏജൻസികളുമായി സഹകരിച്ച് നിർണായക അപ്‌ഡേറ്റുകൾ പങ്കിടുന്നതിനും ഞങ്ങൾ സഹായിക്കുന്നു,” എന്ന് തിങ്കളാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൈക്രോസോഫ്റ്റിന്റെ ലിങ്ക്ഡ് ഇൻ, ഗൂഗിളിന്റെ യൂട്യൂബ് എന്നിവയുംസാങ്കേതിക രംഗത്തെ ഈ സംഘത്തിന്റെ ഭാഗമാണ്. ഈ ശ്രമങ്ങളിൽ പങ്കാളികളാവാൻ മറ്റ് കമ്പനികളെ സ്വാഗതം ചെയ്യുന്നവുവെന്നും ഈ കൂട്ടായ്മ പറഞ്ഞു.

ഫെയ്‌സ്ബുക്ക്, യൂട്യൂബ് പോലുള്ള സേവനങ്ങൾ തെറ്റിദ്ധാരണ പടർത്തുന്ന ഉള്ളടക്കങ്ങൾക്കെതിരെ കർശവ നിലപാട് സ്വീകരിക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.