play-sharp-fill

ന്യൂയോർക്കിൽ 24 മണിക്കൂറിനുള്ളിൽ പൊലിഞ്ഞത് അഞ്ച് മലയാളികളുടെ ജീവനുകൾ : പനി ബാധിച്ചവർക്ക് പരിശോധനകൾ നടത്താൻ പോലും ഇടമില്ലാതെ ലോകത്തെ വാണിജ്യ നഗരം ; അമേരിക്കയിൽ മലയാളികൾ അതീവ ജാഗ്രതയിലും ഭീതിയിലും

സ്വന്തം ലേഖകൻ ന്യൂഡൽഹി: ലോകത്തെ പിടിച്ചുകുലുക്കിയ കൊറാണ വൈറസ് ബാധ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ലോകത്തിലെ വാണിജ്യ നഗരമെന്ന് അറിയപ്പെടുന്ന ന്യൂയോർക്കിൽ 24 മണിക്കൂറിനുള്ളിൽ ന്യൂയോർക്കിൽ അഞ്ച് മലയാളികളാണ് മരിച്ചത്. ആവശ്യത്തിന് സുരക്ഷാസംവിധാനങ്ങൾ പോലുമില്ലാതെയാണ് ഇവിടെ മലയാളികൾ ജോലിചെയ്യുന്നത്. കോവിഡ് സ്ഥിരീകരിച്ച് മരിച്ചവരേക്കാൾ രോഗ പരിശോധന പോലും നടത്താതെ മരിക്കുന്നവരാണ കൂടുതലും. നിലവിലുള്ള സാഹചര്യത്തിൽ രോഗം സ്ഥിരീകരിക്കുന്നതിനുള്ള സംവിധാനങ്ങളുടെ അഭാവമാണ് ഇതിനു മുഖ്യ കാരണമെന്നാണ് ഇവിടുത്തെ മലയാളികൾ പറയുന്നത്. പല ആശുപത്രികളിലും വേണ്ടത്ര ജീവനക്കാരില്ല. പലരും രോഗം ബാധിച്ച് വീടുകളിൽ നിരീക്ഷണത്തിലാണ്. രോഗം ബാധിച്ചവരോടു പോലും ജോലിക്കെത്താൻ […]