അയാൾക്ക് കൊറോണ വന്നാൽ ഞാനും അനുഭവിക്കണമല്ലോ സാറേ…, ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച് കറങ്ങി നടന്ന ഭർത്താവിനെതിരെ ഭാര്യ പൊലീസിൽ പരാതി നൽകി ; സംഭവം മൂവാറ്റുപുഴയിൽ

അയാൾക്ക് കൊറോണ വന്നാൽ ഞാനും അനുഭവിക്കണമല്ലോ സാറേ…, ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച് കറങ്ങി നടന്ന ഭർത്താവിനെതിരെ ഭാര്യ പൊലീസിൽ പരാതി നൽകി ; സംഭവം മൂവാറ്റുപുഴയിൽ

Spread the love

സ്വന്തം ലേഖകൻ

മൂവാറ്റുപുഴ: കൊറോണ രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗൺ ലംഘിച്ച് കറങ്ങി നടന്ന ഭർത്താവിനെതിരെ പൊലീസിൽ പരാതി നൽകി ഭാര്യ. നിർദ്ദേശം ലംഘിച്ച് കറങ്ങി നടന്ന ഭർത്താവിന്റെ വണ്ടി നമ്പർ സഹിതമാണ് ഭാര്യ പോലീസിൽ പരാതി നൽകിയത്.

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പാലിക്കാതെ ഇയാൾ എല്ലാ ദിവസവും കറങ്ങി നടക്കുകയാണെന്ന് പൊലിസിൽ പരാതി നൽകിയത്. മൂവാറ്റുപുഴയിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. വാഹനത്തിൽ ചുറ്റുന്നയാളുടെ വിവരങ്ങൾ വിശദമായി ചോദിച്ചപ്പോഴാണ് പരാതിക്കാരി ഭാര്യ തന്നെയാണെന്ന് പൊലീസ് കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ലോക്ക് ഡൗൺ കാലത്ത് തറവാട്ടിൽ താമസിക്കുന്ന മാതാപിതാക്കളുടെ സുഖവിവരങ്ങളന്വേഷിക്കാനാണ് ഇയാൾ വണ്ടിയുമെടുത്ത് പുറത്തിറങ്ങുന്നതെന്നാണ് പൊലീസിനോട് പറഞ്ഞത്.എന്നാൽ തറവാട്ടിൽ പോയി മാതാപിതാക്കളെ കാണാൻ പോകുന്നതു മാത്രമല്ല പ്രശ്‌നം, ദിവസവുമുള്ള യാത്രയിൽ അയാൾക്ക് രോഗം ബാധിച്ചാൽ ഞാനും അനുഭവിക്കണമല്ലോ എന്നായിരുന്നു ഭാര്യ പൊലീസിനോട് പറഞ്ഞത്.

എന്തായാലും ഭാര്യ പരാതി നൽകിയതോടെ ഇയാളോട് പൊലീസിൽ ഹാജരാവാൻ പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം കൊറോണക്കാലത്ത് ലോക്ക് നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ പൊലീസ് കർശന നടപടികളാണ് സ്വീകരിക്കുന്നത്. നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ എപ്പിഡെമിക് ആക്ട് പ്രകാരം കേസെടുക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. നിർദ്ദേശം ലംഘിക്കുന്നവരെ കണ്ടെത്താൻ ഡ്രോൺ നിരീക്ഷണമടക്കമുള്ള നടപടികളാണ് പൊലീസ് സ്വീകരിച്ച് വരുന്നത്.