‘ ഐക്യത്തിന്റെ പ്രതിമ ‘ വിൽപ്പനയ്ക്ക് …! 30,000 കോടി രൂപയ്ക്ക് ഒഎൽഎക്‌സിൽ പരസ്യം നൽകിയ അജ്ഞാതനെതിരെ പൊലീസ് കേസെടുത്തു

‘ ഐക്യത്തിന്റെ പ്രതിമ ‘ വിൽപ്പനയ്ക്ക് …! 30,000 കോടി രൂപയ്ക്ക് ഒഎൽഎക്‌സിൽ പരസ്യം നൽകിയ അജ്ഞാതനെതിരെ പൊലീസ് കേസെടുത്തു

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ ഗുജറാത്തിലെ നർമദാ ജില്ലയിലെ കെവാദിയ ഗ്രാമത്തിലുള്ള ‘ഐക്യത്തിന്റെ പ്രതിമ’ വിൽക്കുന്നതിന് ഒഎൽഎക്‌സിൽ പരസ്യം.30,000 കോടി രൂപയ്ക്കാണ് പ്രതിമ വിൽക്കുന്നതിന് ഒഎൽഎക്‌സിൽ പരസ്യം നൽകിയിരിക്കുന്നത്. പരസ്യം ഒഎൽഎക്‌സിൽ പ്രത്യക്ഷപ്പെട്ടെ ഉടനെ പൊലീസ് കേസെടുത്തിരിക്കുന്നത്.

അതേസമയം രാജ്യത്തെ വലച്ചുകൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന രോഗബാധയെ ചെറുക്കുന്നതിന് ആശുപ്രതികളിൽ സൗകര്യമൊരുക്കുന്നതിനാണ് പ്രതിമ വിൽക്കുന്നതെന്നും ഒഎൽഎക്‌സിൽ പരസ്യപ്പെടുത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ അജ്ഞാതനെതിരെ പൊലീസ് കേസെടുത്ത ഉടൻ തന്നെ പരസ്യം പിൻവലിച്ചിട്ടുണ്ട്. അതേസമയം പകർച്ചവ്യാധി പ്രതിരോധം, ഇൻഫർമേഷൻ ടെക്‌നോളജി എന്നീ നിയമങ്ങൾ പ്രകാരം വഞ്ചനയ്ക്കും ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് കെവാദിയ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ സർക്കാർ ഉടമസ്ഥതയിലുള്ള സ്മാരകം വിൽക്കാൻ ശ്രമിച്ച് ജനങ്ങളെ കബളിപ്പിച്ചതായി സ്റ്റേച്യു ഓഫ് യൂണിറ്റി ചീഫ് അഡ്മിനിസ്‌ട്രേറ്റർ പറഞ്ഞു.182 അടി ഉയരമുള്ള സർദാർ വല്ലഭായ് പട്ടേലിന്റെ പ്രദിമ 2018 ഒക്ടോബർ 31നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിച്ചത്. 33 മാസംകൊണ്ട് 3000 കോടി രൂപ ചെലവഴിച്ചാണ് ഈ സ്മാരകം നിർമിച്ചത്.