കുട്ടികളുടെ അശ്ശീല ചിത്രം പ്രചരിപ്പിച്ച സംഭവം: ഇടുക്കിയിൽ കുട്ടികളുടെ ഡോക്ടർ അറസ്റ്റിൽ;  അറസ്റ്റിലായത് സർക്കാർ ഡോക്ടർ

കുട്ടികളുടെ അശ്ശീല ചിത്രം പ്രചരിപ്പിച്ച സംഭവം: ഇടുക്കിയിൽ കുട്ടികളുടെ ഡോക്ടർ അറസ്റ്റിൽ; അറസ്റ്റിലായത് സർക്കാർ ഡോക്ടർ

തേർഡ് ഐ ബ്യൂറോ

തൊടുപുഴ : സംസ്ഥാന പൊലീസും ഹൈടെക്ക് സെല്ലും ചേർന്ന് നടത്തുന്ന ഓപ്പറേഷൻ പി- ഹണ്ട് പരിശോധനയിൽ ഇടുക്കി ജില്ലയിൽ കുടുങ്ങിയത് കുട്ടികളുടെ ഡോക്ടർ.
സർക്കാർ ആശുപത്രിയിലെ കുട്ടികളെ ചികിത്സിക്കുന്ന പീഡിയാട്രിക് വിഭാഗത്തിലെ ഡോക്ടറെയാണ് ഇടുക്കിയിൽ സൈബർ സെൽ പിടികൂടിയത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിപ്പിച്ച കേസിലാണ് കുട്ടികളെ ചികിത്സിക്കുന്ന യുവ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടുക്കി കാമാക്ഷി ഗവ. കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ. വി ജിത്ത്(31)നെയാണ് ഇടുക്കി എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. ഡോക്ടറുടെ മൊബൈല്‍ ഫോണില്‍ നിന്നും ലാപ്‌ടോപ്പില്‍ നിന്നും നിരവധി നഗ്നചിത്രങ്ങളും വീഡിയോകളും പോലീസ് കണ്ടെത്തി.

കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നവരെ കണ്ടെത്താനുള്ള ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി നടന്ന അന്വേഷണത്തിലാണ് ഡോക്ടര്‍ പിടിയിലായത്. സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തില്‍ കുട്ടികളുടെ അശ്ലീല ചിത്രം പ്രചരിപ്പിച്ച 47 പേരെ പോലീസ് അറസ്റ്റ് ചെയ്തതിരുന്നു.

ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ചെയ്യുന്ന ഐടി പ്രൊഫഷണലുകളടക്കം പിടിയിലായവരുടെ കൂട്ടത്തിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ കാലത്തും കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന സംഘങ്ങള്‍ സജീവമെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു വ്യാപക റെയ്ഡ് നടത്തിയത്.

സൈബർ സെൽ നടത്തിയ അന്വേഷണത്തിലാണ് നൂറ് കണക്കിന് വാട്സ് അപ്പ് ഗ്രൂപ്പൂകളും ഇൻസ്റ്റ ഗ്രാം അക്കൗണ്ടുകളും കണ്ടെത്തിയത്. സംസ്ഥാന വ്യാപകമായി ഈ ആഴ്ചയും റെയ്ഡ് തുടരുമെന്നാണ് ലഭിക്കുന്ന സൂചന.