തിരുവനന്തപുരം നഗരത്തില്‍ പ്രഖ്യാപിച്ച ട്രിപ്പിള്‍ ലോക് ഡൗണില്‍ ഇളവുകള്‍

തിരുവനന്തപുരം നഗരത്തില്‍ പ്രഖ്യാപിച്ച ട്രിപ്പിള്‍ ലോക് ഡൗണില്‍ ഇളവുകള്‍

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയില്‍ ഏര്‍പ്പെടുത്തിയിരുന്ന ട്രിപ്പിള്‍ ലോക്ക്ഡൗണിന് ഇളവുകള്‍ ഏര്‍പ്പെടുത്തി. ഇളവുകള്‍ തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. പച്ചക്കറി, പലചരക്ക്, പാല്‍ കടകള്‍ രാവിലെ 7 മുതല്‍ 12 വരെയും 4 മുതല്‍ 6 വരെ തുറക്കാം അനുവദിക്കും.

ഭക്ഷണ വിതരണം ജനകീയ ഹോട്ടലുകള്‍ വഴി അനുവദിക്കും. നഗര പരിധിയില്‍ രാത്രി കര്‍ഫ്യൂ 7 മുതല്‍ പുലര്‍ച്ചെ 5 വരെയാണ്. ജില്ലയിലെ മറ്റിടങ്ങളില്‍ രാത്രി 9 മുതല്‍ പുലര്‍ച്ചെ 5 വരെയും കര്‍ഫ്യൂ ഉണ്ട്. പൂന്തുറ, മാണിക്യ വിളാകം, പുത്തന്‍ പള്ളി മേഖലയില്‍ അവശ്യ സാധനങ്ങളുടെ കടകള്‍ രാവിലെ 7 മുതല്‍ 2 വരെ മാത്രം തുറക്കാം. സാധനങ്ങള്‍ വാങ്ങാനും മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മാത്രമേ ആളുകള്‍ക്ക് പുറത്തിറക്കാനാവൂ. കൊവിഡ് മാനദണ്ഡം പാലിച്ച്‌ ഓട്ടോ ടാക്സി സര്‍വീസ് നടത്താന്‍ അനുമതിയുണ്ട്. ബസ് സര്‍വീസ് ഉണ്ടാകില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ കുറച്ച് ദിവസങ്ങളായ് കൊവിഡ് നാശം വിതക്കുകയാണ് തിരുവനന്തപുരം ന​ഗരത്തിൽ. പൂന്തുറയിലെ കൊവിഡ് സ്ഥിതി ആശങ്ക വർധിപ്പിക്കുകയാണ്. സംസ്ഥാന അതിർത്തി കടന്ന് തമിഴ്നാട്ടിലെ കന്യാകുമാരിയിൽ പോയ് മീൻ വാങ്ങി പൂന്തുറയിലെത്തി വിൽപന നടത്തിയ ആളിൽ നിന്നുമാണ് രോ​ഗം വ്യാപിച്ചതെന്നാണ് വിലയിരുത്തൽ.