മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകളുടെ വിവാഹത്തിന് സ്വപ്നയും പങ്കെടുത്തുവെന്ന് വ്യാജ പ്രചരണം;നിയമനടപടിക്കൊരുങ്ങി ഡിവൈഎഫ്ഐ

മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകളുടെ വിവാഹത്തിന് സ്വപ്നയും പങ്കെടുത്തുവെന്ന് വ്യാജ പ്രചരണം;നിയമനടപടിക്കൊരുങ്ങി ഡിവൈഎഫ്ഐ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം; സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതിയെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്തു എന്ന വ്യാജ പ്രചരണത്തിനെതിരെ നിയനടപടി സ്വീകരിക്കാനൊരുങ്ങി ഡിവൈഎഫിഐ. ശനിയാഴ്ച വൈകീട്ടാണ് സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും എൻഐഎ സംഘം പിടികൂടിയത്. ബെംഗളൂരുവിലെ ഒരു ഫ്ളാറ്റിൽ കുടുംബാംഗങ്ങൾക്കൊപ്പം കഴിയവെയാണ് സ്വപ്നയെ അന്വേഷണ സംഘം പിടികൂടിയത്.

അതേസമയം ഇരുവരുടേയും അറസ്റ്റിന് പിന്നാലെ നിരവധി വ്യാജ വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സ്വപ്നയെ പിടികൂടിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ ഫ്ളാറ്റിൽ നിന്നാണെന്നും കൊച്ചിയിലെ സിപിഎം നേതാക്കളുടെ ഒത്താശയോടെയാണ് ഇരുവരും ഒളിവിൽ കഴിഞ്ഞത് എന്നൊക്കെയാണ് പ്രചരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീണ വിജയന്റെയും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസിന്റേയും വിവാഹത്തിൽ സ്വപ്ന പങ്കെടുത്തുവെന്നും പ്രചരണം നടക്കുന്നുണ്ട്. വിവാഹത്തിന് പങ്കെടുത്ത മന്ത്രി ഇപി ജയരാജന്റെ ഭാര്യയുടെ ചിത്രത്തിന്റെ തല വെട്ടി അവിടെ സ്വപ്നയുടെ ചിത്രം ഒട്ടിച്ച് വെച്ചാണ് പ്രചരണം. മുഖ്യമന്ത്രി പിണറായി വിജയന്‍, വ്യവസായ മന്ത്രി ഇപി ജയരാജന്‍, ജയരാജന്റെ ഭാര്യ പികെ ഇന്ദിര, പിണറായി വിജയന്റെ ഭാര്യ കമല എന്നിവർ നിൽക്കുന്ന ചിത്രം ഉപയോഗിച്ചാണ് വ്യാജ പ്രചരണം. ആർഎസ്എസ് നേതാവ് കല്ലുമല ബാബു, കോൺഗ്രസ് നേതാവ് ടിജി സുനിൽ ഉൾപ്പെടെയുള്ളവരാണ് ചിത്രം പങ്കുവെച്ചത്.

’50 പേരിൽ താഴെ മാത്രം പങ്കെടുത്ത സ്വന്തം മകളുടെ കല്യാണത്തിനും സ്വപ്ന സുരേഷ്. എന്നിട്ടും അറിയില്ല എന്ന പച്ചക്കള്ളം പറയുന്നു” – എന്നാണ് ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സ്വപ്ന പിണറായിയുടെ കുടുംബ സുഹൃത്താണെന്നും ഇയാൾ പറയുന്നു. അതേസമയം വിമർശനം ഉയർന്നതോടെ ഇയാൾ ചിത്രം നീക്കം ചെയ്തു. അതേസമയം വ്യാജപ്രചരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി ഡിവൈഎഫ്ഐ നേതാവ് എഎ റഹീം രംഗത്തെത്തി.

സ്വപ്നയെ പിടികൂടിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ ഫ്ളാറ്റിൽ നിന്നാണെന്നും കൊച്ചിയിലെ സിപിഎം നേതാക്കളുടെ ഒത്താശയോടെയാണ് ഇരുവരും ഒളിവിൽ കഴിഞ്ഞത് എന്നും പ്രചരണം നടക്കുന്നുണ്ട്.