കോട്ടയത്ത്  റോഡ്‌ മുറിച്ചുകടക്കുന്നിതിനിടെ മാങ്ങാനം സ്വദേശിയായ ഗൃഹനാഥന്‍ ബൈക്കിടിച്ച്  മരിച്ചു

കോട്ടയത്ത് റോഡ്‌ മുറിച്ചുകടക്കുന്നിതിനിടെ മാങ്ങാനം സ്വദേശിയായ ഗൃഹനാഥന്‍ ബൈക്കിടിച്ച് മരിച്ചു

സ്വന്തം ലേഖകൻ
കോട്ടയം: കഞ്ഞിക്കുഴിയില്‍ റോഡ്‌ മുറിച്ചുകടക്കുന്നിതിനിടെ ഇന്നലെ രാത്രി മാങ്ങാനം സ്വദേശി ശശി (53) ബൈക്കിടിച്ച് മരിച്ചു. താമരശേരി കൊല്ലപ്പറമ്ബില്‍ ഗോവിന്ദന്റെ മകനാണ് ശശി.

ബൈക്ക്‌ യാത്രികരായ യുവാക്കളെ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേവലോകം തൈക്കടവില്‍ ജേക്കബ്‌ മാത്യു, നെടുംകുന്നം ഇടത്തട്ട കുര്യാക്കോസിന്റെ മകന്‍ ഷില്ലി എന്നിവര്‍ക്കാണു പരുക്കേറ്റത്‌.

ഇന്നലെ രാത്രി 9.30നു കഞ്ഞിക്കുഴി പ്രിന്‍സ്‌ ബാറിനു സമീപമായിരുന്നു അപകടം. കലക്‌ടറേറ്റില്‍നിന്നു മാങ്ങാനം ഭാഗത്തേക്കു പോകുകയായിരുന്ന ബൈക്ക്‌, റോഡ്‌ മുറിച്ചുകടന്ന ശശിയെ ഇടിച്ചിടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശശിയെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോട്ടയം ഈസ്‌റ്റ്‌ പോലീസ്‌ മേല്‍നടപടികള്‍ സ്വീകരിച്ചു.