കലാലയ മുത്തശ്ശി അടിമുടി മാറാനൊരുങ്ങുന്നു;കോട്ടയം സി എം എസ് കോളേജിന്റെ മുഖം മിനുക്കാനൊരുങ്ങി മാനേജ്മെന്റ്.അക്വേറിയം, ഫുഡ് കോര്‍ട്ട്, ഡിജിറ്റല്‍ ലൈബ്രറി…അങ്ങനെ കാഴ്ചകളുടെ വൈവിധ്യമൊരുക്കി പഴമയുടെ പ്രൗഢി കൈവിടാതെ അടിമുടി മാറുകയാണ് കേരളത്തിലെ ആദ്യ കലാലയമായ സി.എം.എസ് കോളജ്…

കലാലയ മുത്തശ്ശി അടിമുടി മാറാനൊരുങ്ങുന്നു;കോട്ടയം സി എം എസ് കോളേജിന്റെ മുഖം മിനുക്കാനൊരുങ്ങി മാനേജ്മെന്റ്.അക്വേറിയം, ഫുഡ് കോര്‍ട്ട്, ഡിജിറ്റല്‍ ലൈബ്രറി…അങ്ങനെ കാഴ്ചകളുടെ വൈവിധ്യമൊരുക്കി പഴമയുടെ പ്രൗഢി കൈവിടാതെ അടിമുടി മാറുകയാണ് കേരളത്തിലെ ആദ്യ കലാലയമായ സി.എം.എസ് കോളജ്…

കേരളത്തിന്റെ കലാലയ മുത്തശ്ശി ആരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ,അതെ പോലെ അക്ഷര നഗരി എന്ന വിശേഷണം കോട്ടയത്തിന് കൈവന്നതിലെ പ്രധാനപ്പെട്ട ഒരു കാരണവും…അതാണ് ചർച്ച് മിഷനറി സൊസൈറ്റി കോളേജ് എന്ന സി എം എസ് കോളേജ്.പഴമയുടെ പ്രൗഢി നിലനിർത്തി പുതുമയുടെ ആഢ്യത്വം കൊണ്ടുവരികയാണ് കോളേജിൽ.നേട്ടങ്ങളുടെ നെറുകയിൽ നിൽക്കുന്ന സി എം എസ് അങ്ങനെ മുഖം മിനുക്കാൻ തുടങ്ങിക്കഴിഞ്ഞു.

ഗ്രേറ്റ് ഹാളിന്‍റെ മാതൃകയില്‍ അക്വേറിയം, ഓട്ടോമേറ്റഡ് ഇറിഗേഷന്‍ സംവിധാനം, ആധുനികരീതിയില്‍ ഫുഡ് കോര്‍ട്ട്, ഡിജിറ്റല്‍ ലൈബ്രറി…
അങ്ങനെ കാഴ്ചകളുടെ വൈവിധ്യമൊരുക്കി പഴമയുടെ പ്രൗഢി കൈവിടാതെ അടിമുടി മാറുകയാണ് കേരളത്തിലെ ആദ്യ കലാലയമായ സി.എം.എസ് കോളജ്.

അക്കാദമിക് ടൂറിസത്തിന്‍റെ ഭാഗമായി ക്യാംപസ് വിദ്യാര്‍ഥികള്‍ക്ക് തുറന്നു നല്‍കാനാണുദ്ദേശ്യം. കവാടത്തില്‍തന്നെയാണ് പുറത്ത് അക്വേറിയവും അകത്ത് തുമ്ബൂര്‍മുഴി മാലിന്യ സംസ്കരണ പ്ലാന്‍റുമായി പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ഇവിടെ മത്സ്യങ്ങളുടെ പ്രദര്‍ശനത്തിനൊപ്പം വില്‍പനയുമുണ്ടാകും. കെട്ടിടത്തില്‍ സന്ദര്‍ശകര്‍ക്ക് ഇരിപ്പിടങ്ങളുമൊരുക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിര്‍മാണം പൂര്‍ത്തിയായെങ്കിലും ഫുഡ് കോര്‍ട്ടിന്‍റെയും ഓട്ടോമേറ്റഡ് ഇറിഗേഷന്‍ സംവിധാനത്തിന്‍റെയും പണി കഴിഞ്ഞ ശേഷം ഒന്നിച്ച്‌ ഉദ്ഘാടനം നടത്താന്‍ കാത്തിരിക്കുകയാണ്. അലങ്കാര മത്സ്യങ്ങളുടെ പ്രജനനവും പരിപാലനവും നിലവില്‍ സുവോളജി ഡിപ്പാര്‍ട്മെന്‍റിന്‍റെ നേതൃത്വത്തില്‍ കോളജില്‍ നടക്കുന്നുണ്ട്. 12 ടാങ്കിലായി നിരവധി ഇനം അലങ്കാര മത്സ്യങ്ങളും ഉണ്ട്. ഇവയെയാണ് അക്വേറിയത്തിലേക്ക് മാറ്റുക. കോളജിലെ പതിനായിരത്തോളം വരുന്ന മരങ്ങളുടെ ഇലകള്‍ സംസ്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് 15 ലക്ഷം രൂപ തനത് ഫണ്ടുപയോഗിച്ച്‌ മാലിന്യസംസ്കരണ പ്ലാന്‍റ് സ്ഥാപിച്ചത്. പ്ലാന്‍റില്‍നിന്നുള്ള വളം ക്യാംപസിലെ ഓര്‍ഗാനിക് ഫാമില്‍ ഉപയോഗിക്കും.

40 ഏക്കറിലാണ് കോളജ് സ്ഥിതി ചെയ്യുന്നത്. ഇതില്‍ പത്ത് ഏക്കറില്‍ പൂര്‍ണമായി ആര്‍ക്കും കടക്കാന്‍ കഴിയാത്ത വിധത്തില്‍ വനമാണ്. 750 ഇനം മരങ്ങളും കാമ്ബസില്‍ സംരക്ഷിക്കപ്പെടുന്നു. ഇവയുടെയെല്ലാം പേരെഴുതിയ ബോര്‍ഡും വിവരങ്ങളടങ്ങിയ ക്യു.ആര്‍ കോഡും മരങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. ക്യാംപസിലെ ചെടികള്‍ക്കും ഫാമിലേക്കും കോളജിലെ കിണറ്റില്‍നിന്ന് വെള്ളം സ്പ്രിങ്ക്ള്‍ ചെയ്യാനാണ് ഓട്ടോമേറ്റഡ് ഇറിഗേഷന്‍ സംവിധാനം ഒരുക്കുന്നത്. 6,000 ലിറ്റര്‍ ശേഷിയുള്ള ടാങ്കിന്‍റെയും പമ്ബ് ഹൗസിന്‍റെയും പണി കോളജ് ഗേറ്റിനരികില്‍ പൂര്‍ത്തിയാവുന്നു. 12 ലക്ഷം രൂപയാണ് ഇതിന്‍റെ ചെലവ്.

നിലവിലെ കാന്‍റീനിനോടുചേര്‍ന്ന് ആധുനിക രീതിയിലുള്ള ഫുഡ്കോര്‍ട്ടും അന്തിമ ഘട്ടത്തിലാണ്. ലൈബ്രറിയുടെ നവീകരണവും പൂര്‍ത്തിയാവുന്നതോടെ കേരളത്തിലെ വലിയ ലൈബ്രറികളിലൊന്നാവും സി.എം.എസിലേത്. 6,000 ച.അടിയിലാണ് ഡിജറ്റല്‍ ലൈബ്രറി ഒരുങ്ങുന്നത്.ക്യാംപസ് അക്ഷരാർത്ഥത്തിൽ ബൊട്ടാണിക്കല്‍ ഗാര്‍ഡനാണ്. അപൂര്‍വ ഇനം സസ്യങ്ങളും മരങ്ങളും ഇവിടെയുണ്ട്. ഇവയെ പരിചയപ്പെടാനും അടുത്തറിയാനും വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും അവസരം നല്‍കും. അക്കാദമിക് ടൂറിസത്തിന്‍റെ ഭാഗമായി കാമ്ബസ് ശനി, ഞായര്‍ ദിവസങ്ങളില്‍ തുറന്നു നല്‍കാനാണുദ്ദേശിക്കുന്നത്. ഇതിനായി രജിസ്ട്രേഷന്‍ സൗകര്യവും ഒരുക്കും. നവംബര്‍ ആദ്യം ഉദ്ഘാടനം നടത്താനാവുമെന്നാണ് പ്രതീക്ഷ.

Tags :