മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കുക : കോട്ടയത്ത് ബി.ജെ.പി പ്രതിഷേധ ധർണ നടത്തി

മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കുക : കോട്ടയത്ത് ബി.ജെ.പി പ്രതിഷേധ ധർണ നടത്തി

സ്വന്തം ലേഖകൻ

കോട്ടയം:കേരളസർക്കാർ മോഷണസർക്കാരായി മാറിയിരിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ ഓഫിസിലെ പ്രധാന സഹയാത്രികയായ സ്വപ്നാ സുരേഷ് എന്ന ഒരു സ്ത്രിയ്ക്ക് സ്വർണ്ണക്കടത്തിനാവശ്യമായ എല്ലാ സഹായവും ചെയ്തുകൊടുത്ത മറ്റ് ഉദ്ധ്യാഗസ്ഥതരെപ്പോലെ തന്നെ മുഖ്യമന്ത്രിയും പ്രതിയാണെന്ന് ബി.ജെ.പി സംസ്ഥാന സമിതി അംഗം അഡ്വ. ബി രാധാകൃഷ്ണമേനോൻ കുറ്റപ്പെടുത്തി.

കാലങ്ങളായി നടന്നിരുന്ന ഇത്തരം മോഷണം ഇപ്പോഴാണ് പുറംലോകം അറിഞ്ഞതെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. സ്വർണ്ണക്കടത്ത് കേസ്സിലെ മുഖ്യപ്രതിയായ സ്വപ്നാ സുരേഷിനെ നാളിതുവരെ അറസ്റ്റ് ചെയ്യാത്തത് കൂടുതൽ ദുരൂഹത ഉണ്ടാക്കുന്നതാണെന്നും കോട്ടയം ഗാന്ധിസ്ക്വയറിൽ പ്രതിഷധധർണ്ണ ഉത്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന സമിതി അംഗം അഡ്വ. ബി രാധാകൃഷ്ണമേനോൻ കുറ്റപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം നിയോജകമണ്ഡലം പ്രസിഡൻ്റ് അനിൽകുമാർ ടി.ആർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ജില്ലാ സെക്രട്ടറി ലാൽ കൃഷ്ണ,യുവമോർച്ച സംസ്ഥാന വൈ. പ്രസിഡൻ്റ് അഖിൽ രവീന്ദ്രൻ, നിയോജകമണ്ഡലം ജന:സെക്രട്ടറി വി പി മുകേഷ്,

സംസ്ഥാന കൗൺസിൽ അംഗം സി.എൻ സുബാഷ്, കുസുമാലയം ബാലകൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗം ബിനു ആർ വാര്യർ, പി.ജെ ഹരികുമാർ,നിയോജകമണ്ഡലം ഭാരവാഹികളായ അനീഷ് കല്ലേലിൽ, സുരേഷ് ശാന്തി, വിനു ആർ.മോഹൻ,സിന്ധു അജിത്ത്, അനീഷാ പ്രദീപ്, സുധാ ഗോപി, ഷാജി തൈച്ചിറ, രാജേഷ് ചെറിയമഠം,ബിജുകുമാർ, പ്രവീൺകുമാർ, സലിം കുമാർ, ഹരി കിഴക്കേക്കുറ്റ് ,സുബാഷ്, രാജേഷ് തുടങ്ങിയവർ സംസാരിച്ചു.