മുണ്ടക്കയം കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി മാറുന്നു: ഗുണ്ടകൾ അഴിഞ്ഞാടുന്നു; പെൺകുട്ടികൾക്കും രക്ഷയില്ല; മുണ്ടക്കയം പൊലീസിനു ജോലി ഹോട്ടൽ നടത്തിപ്പ്

മുണ്ടക്കയം കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി മാറുന്നു: ഗുണ്ടകൾ അഴിഞ്ഞാടുന്നു; പെൺകുട്ടികൾക്കും രക്ഷയില്ല; മുണ്ടക്കയം പൊലീസിനു ജോലി ഹോട്ടൽ നടത്തിപ്പ്

സ്വന്തം ലേഖകൻ

മുണ്ടക്കയം: ഒരു മാസത്തിനിടെ രണ്ടു കൊലപാതകങ്ങൾ നടന്ന മുണ്ടക്കയം കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി മാറുന്നു. രണ്ടു കൊലപാതകങ്ങൾ കൂടാതെ, മുണ്ടക്കയത്ത് നിരവധി പീഡനപരമ്പരകളും കഴിഞ്ഞ ഒരു മാസത്തിനിടെ അരങ്ങേറിയിട്ടുണ്ട്. മുണ്ടക്കയം കുറ്റകൃത്യങ്ങളുടെ താവളമായി മാറുമ്പോൾ പൊലീസിനു ജോലി ഹോട്ടൽ നടത്തിപ്പാണ്.

ഗുണ്ടയുടെ ആക്രമണത്തിൽ കഴിഞ്ഞ ദിവസം മുണ്ടക്കയം ബൈപ്പാസിൽ പടിവാതുക്കൽ ആദർശ് കൊല്ലപ്പെട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മുണ്ടക്കയത്തെ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ ക്രിമിനൽ ജയനെ (38) പൊലീസ് പിടികൂടിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ മാസം ലഹരിയ്ക്കടിമയായ യുവാവ് അയൽവാസിയെ കരിങ്കല്ലിന് അടിച്ചു കൊലപ്പെടുത്തിയതും വലിയ വാർത്തയായിരുന്നു. മുണ്ടക്കയത്തെ ചുമട്ടു തൊഴിലാളിയായ ചെളിക്കുഴി കോട്ടപ്പറമ്പിൽ ജേക്കബ് ജോർജി(സാബു -53) നെയാണ് യുവാവ് തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. അയൽവാസിയായ യുവാവാണ് ജേക്കബ് ജോർജിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്.

മുണ്ടക്കയത്ത് രണ്ടു പെൺകുട്ടികൾ കൈകൾ കൂട്ടിക്കെട്ടി മുണ്ടക്കയം പാലത്തിൽ നിന്നും ആറ്റിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചതും കഴിഞ്ഞ മാസമായിരുന്നു. നാട്ടുകാർ ഇടപെട്ടതോടെയാണ് പെൺകുട്ടികൾ അത്ഭുതകരമായി രക്ഷപെട്ടത്. ഈ കേസിൽ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച നാലു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ക്രൂരമായ കൊലപാതകവും ഉണ്ടായിരിക്കുന്നത്.

ക്രമസമാധാന പാലനം ഏതാണ്ട് കുത്തഴിഞ്ഞ അവസ്ഥയിലാണ് മുണ്ടക്കയത്ത് എന്ന സൂചനകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇവിടെ നടക്കുന്ന അക്രമങ്ങളിലും കൊലപാതകങ്ങളിലും പൊലീസിനും ഒന്നും ചെയ്യാൻ സാധിക്കുന്നില്ല. ഗുണ്ടകളും ക്രിമിനലുകളും മുണ്ടക്കയം പ്രദേശം കീഴടക്കുകയാണ്. എന്നാൽ, പൊലീസാകട്ടെ മുണ്ടക്കയത്ത്  ഹോട്ടൽ നടത്തുകയാണ്. പൊലീസ് സ്‌റ്റേഷൻ പരിധിയിൽ തന്നെ ഹോട്ടൽ നടത്തുകയാണ് ഇപ്പോൾ പൊലീസ് ചെയ്യുന്നത്.

ഹോട്ടലിൽ ഭക്ഷണം പാകം ചെയ്യുന്നതിന്റെയും വിതരണം ചെയ്യുന്നതിന്റെയും എല്ലാം മേൽനോട്ടം പൊലീസിനാണ് താനും. അക്രമികളും ഗുണ്ടകളും കള്ളചാരായം വാറ്റുകാരും നാട്ടിൽ പെരുകിയിട്ടും പോലിസിന് ഇതൊന്നും പ്രശ്നമല്ല.