‘ശനിയാഴ്ച അഴിമതി പുറത്ത് വരുന്നു, ഞായറാഴ്ച ട്രിപ്പിള്‍ ലോക്ക് ഡൗണ്‍’; സ്വർണക്കടത്ത് കേസിൽ സർക്കാരിനെ വിമർശിച്ച് നടി അഹാന കൃഷ്ണയുടെ ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസ് വിവാദത്തില്‍

‘ശനിയാഴ്ച അഴിമതി പുറത്ത് വരുന്നു, ഞായറാഴ്ച ട്രിപ്പിള്‍ ലോക്ക് ഡൗണ്‍’; സ്വർണക്കടത്ത് കേസിൽ സർക്കാരിനെ വിമർശിച്ച് നടി അഹാന കൃഷ്ണയുടെ ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസ് വിവാദത്തില്‍

സ്വന്തം കേഖകൻ

തിരുവനന്തപുരം: തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് സ്വര്‍ണ വേട്ട നടന്നതു കൊണ്ടാണെന്ന് സൂചിപ്പിക്കുന്ന നടി അഹാനാ കൃഷ്ണയുടെ ഇൻസ്റ്റ​ഗ്രാം സ്റ്റാറ്റസ് വിവാദത്തില്‍. തിരുവനന്തപുരം ജില്ലയില്‍ സമൂഹ വ്യാപന സാധ്യതയുണ്ടെന്ന് ആരോഗ്യ പ്രവര്‍ത്തകരടക്കം പറയുന്ന സാഹചര്യത്തിലാണ് സ്വര്‍ണ വേട്ടയില്‍ സര്‍ക്കാരിന്റെ പങ്കിനെ മറയ്ക്കാനാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതെന്ന തരത്തിലുള്ള നടിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസ്.

‘ശനിയാഴ്ച- ഒരു പ്രധാന രാഷ്ട്രീയ അഴിമതി പുറത്ത് വരുന്നു, ഞായറാഴ്ച അത്ഭുതമെന്ന് പറയട്ടെ തിരുവനന്തപുരത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നു,’എന്നായിരുന്നു അഹാനകൃഷ്ണയുടെ ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസ്. സ്വര്‍ണവേട്ടയെ പൊളിറ്റിക്കല്‍ സ്‌കാം എന്നാണ് നടി വിശേഷിപ്പിച്ചത്. അതേസമയം അഹാനാ കൃഷ്ണന്റെ സ്റ്റാറ്റസിനെതിരെ നിരവധി പേരാണ് വിമര്‍ശങ്ങളുമായി രംഗത്തെത്തുന്നത്. അഹാന കൃഷ്ണ പറഞ്ഞത് അങ്ങേയറ്റം നിരുത്തരവാദപരവും ജനദ്രോഹവുമായ സംഗതിയാണെന്ന് മാധ്യപ്രവര്‍ത്തകന്‍ സനീഷ് ഇളയിടത്ത് പ്രതികരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് കൊവിഡ് ബാധ അതീവ ഗുരുതരമായി പടര്‍ന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അതിനെ നിസ്സാര വത്ക്കരിക്കുന്ന നടപടിയാണ് ഇതെന്ന് സനീഷ് ഫേസ്ബുക്കില്‍ കുറിച്ചു. ഞാനിരിക്കുന്ന കഴക്കൂട്ടത്ത് നിരത്തൊക്കെ ശൂന്യമാണ്, ഭയമുണ്ട് അന്തരീക്ഷത്തില്‍. ഇതേ തിരുവനന്തപുരത്താണ് ഈ നടിയും ജീവിക്കുന്നതെന്നാണ് മനസിലാക്കുന്നത്,’ സനീഷ് പറഞ്ഞു.

കേന്ദ്രത്തിന്റെയും കേരളത്തിന്റെയും ആരോഗ്യ സംവിധാനങ്ങള്‍ നിശ്ചയിച്ച മാനദണ്ഡങ്ങളൊക്കെ പാലിച്ചേ ഒരു സ്ഥലത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കു. തിരുവനന്തപുരത്ത് അത്തരമൊരു സ്ഥിതി യഥാര്‍ത്ഥത്തില്‍ ഉണ്ട്. പൂന്തുറ സമൂഹ വ്യാപന ഭീഷണയിലാണ്. അവിടെ കമാന്‍ഡോകളെയടക്കം വിന്യസിച്ചിരിക്കുകയാണെന്നും സനീഷ് ഫേസ് ബുക്കിൽ കുറിച്ചു. സ്വര്‍ണം പിടിച്ച ദിവസം തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് നേരത്തെ ബി.ജെ.പി ആരോപിച്ചിരുന്നു.